അഞ്ചുവർഷം കഴിഞ്ഞുമതി കല്യാണം എന്ന് പറഞ്ഞ ആളെ അഞ്ചുമാസംകൊണ്ട് സെറ്റാക്കി- വിദേശിയെ വിവാഹംകഴിച്ച കഥപറഞ്ഞ് അഭി മുരളി

October 26, 2022

സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധനേടിയ താരമാണ് അഭിരാമി മുരളി. മിസ് മലയാളി 2020 വിജയിയായ അഭി നർത്തകിയും, കളരി അഭ്യാസിയും, ബോക്‌സറുമെല്ലാമാണ്. കേരളത്തിന്റെ തനത് ആയോധന കലാരൂപമായ കളരിപ്പയറ്റിന്റെ ചുവടുകളും നൃത്തത്തിന്റെ മാസ്മരികതയും ഒന്നിച്ച് വേദിയിൽ എത്തിച്ചാണ് അഭി മുരളി താരമായത്. പിന്നീട് വേദിയിൽ നിന്നും ഒരിടവേളയെടുത്ത അഭി ഇപ്പോഴിതാ, വിവാഹിതയായിരിക്കുകയാണ്.

അഭിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു വിദേശിയെ വിവാഹം കഴിക്കുക എന്നത്. ഒടുവിൽ അഭി കളരി അഭ്യസിക്കുന്ന ഇടത്ത് ചികിത്സയ്ക്ക് വന്ന യൂറോപ്പുകാരനെ വരനാക്കിയിരിക്കുകയാണ് അഭി. രസകരമായ ഈ പ്രണയകഥ സ്റ്റാർ മാജിക്കിൽ ഭർത്താവിനൊപ്പം എത്തിയാണ് അഭി പങ്കുവെച്ചത്. ഡയാൻ എന്നാണ് അഭിയുടെ ഭർത്താവിന്റെ പേര്. യൂറോപ്പിലെ മസഡോണിയയിലാണ് ജീവിക്കുന്നത്.

തന്റെ ഇരട്ട സഹോദരിക്കൊപ്പം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കളരി അഭ്യസിക്കുന്ന അഭിരാമിയെ പരിചയപ്പെട്ടത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് അഭി തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചത്. അഞ്ചുവർഷം കഴിഞ്ഞേ കല്യാണം കഴിക്കു എന്ന് പറഞ്ഞിരുന്ന ഡയാനെക്കൊണ്ട് അഞ്ചുമാസത്തിൽ കല്യാണം കഴിപ്പിച്ചു എന്നാണ് അഭി പങ്കുവെച്ചത്. മനോഹരമായ ഇവരുടെ പ്രണയകഥയും വേദിയിൽ പങ്കുവയ്ക്കുന്നുണ്ട്.

Read Also: മോഹൻലാലിൻറെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു; ഫിഫ ലോകകപ്പ് ആരാധകർക്കുള്ള സർപ്രൈസ്

തമാശകളുടെയും കലയുടെയും അരങ്ങാണ് സ്റ്റാർ മാജിക്. മിനിസ്ക്രീൻ പ്രേക്ഷകർ പ്രായഭേദമന്യേ കാത്തിരുന്ന് കാണുന്ന സ്റ്റാർ മാജിക്കിൽ സ്കിറ്റുകളും, കൗണ്ടർ മേളവും ഒപ്പം താരങ്ങളുടെ കലാ വൈഭവങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരവുമുണ്ട്. അസാമാന്യ മെയ്‌വഴക്കത്തിലൂടെ അമ്പരപ്പിച്ചാണ് അഭി മുരളി ശ്രദ്ധനേടിയത്.

Story highlights- abhi murali wedding story