കേക്കിൽ നടരാജനും ചിലങ്കയും- നവ്യ നായർക്ക് വേറിട്ടൊരു പിറന്നാൾ ആഘോഷം

October 15, 2022

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ.

സിനിമകളിൽ സജീവമാകുന്നതിനൊപ്പം നൃത്ത വിദ്യാലയവും നടി ആരംഭിച്ചു. ഇപ്പോഴിതാ, നവ്യയുടെ പിറന്നാൾ ദിനത്തിൽ വേറിട്ടൊരു ആഘോഷമാണ് സുഹൃത്തുക്കൾ ഒരുക്കിയത്. നവ്യയുടെ മകനും സുഹൃത്തുക്കളും ചേർന്നാണ് നടിക്ക് വേറിട്ടൊരു ആഘോഷം ഒരുക്കിയത്. കേക്കിൽ നടരാജ വിഗ്രഹവും ചിലങ്കയുമൊക്കെ ഒരുക്കിയിരിക്കുന്നു.

ഗ്രാൻഡ് ഹയാത്തിലാണ് ആഘോഷങ്ങൾ ഒരുക്കിയത്. അതേസമയം, അടുത്തിടെയാണ് നടി മാതംഗി എന്ന പേരിൽ നൃത്ത വിദ്യാലയം ആരംഭിച്ചത്. നവ്യ നായർ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ‘ഒരുത്തീ’. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിർവഹിച്ച ചിത്രം ഹിറ്റായി മാറിയിരുന്നു. 6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി തിരികെയെത്തിയത്. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാണ് നവ്യ.

READ ALSO: ഉറക്കം വന്നാൽ പിന്നെന്ത് കല്യാണം; രസകരമായ ഒരു വിവാഹ രംഗം-വിഡിയോ

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.

Story highlights- navya nair’s birthday celebration