മകൾക്ക് പിറന്നാൾ; ആഘോഷമാക്കി നിത്യ ദാസ്

October 10, 2022

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ നെഞ്ചോടുചേർത്ത നടിയാണ് നിത്യ ദാസ്. ഈ പറക്കും തളികയിലെ ബസന്തി എന്ന കഥാപാത്രം ഇന്നും ഹിറ്റാണ്. വിവാഹശേഷം സിനിമയിൽ നിന്നും വിടവാങ്ങിയെങ്കിലും കുടുംബ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം. ഇപ്പോഴിതാ, 15 ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നടി. സിനിമാവിശേഷങ്ങളേക്കാൾ മക്കൾക്കൊപ്പമുള്ള നിമിഷങ്ങളാണ് നിത്യ ദാസ് പങ്കുവയ്ക്കാറുള്ളത്.

ഇപ്പോഴിതാ, മകൾ നൈനയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. മകൾക്കും സുഹൃത്തുകൾക്കും ഒപ്പം സമാനമായ വേഷവിധാനങ്ങളോടെയാണ് നിത്യ ദാസ് പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. സിനിമയിലേക്ക് വീണ്ടും എത്തുന്നതിന് മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് നിത്യ ദാസ്. മകൾ നൈനയ്‌ക്കൊപ്പം റീൽസിൽ തിളങ്ങാറുണ്ട് താരം.

read Also: “ആ വീട്ടിൽ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്..”; നിഗൂഡതയുണർത്തി വിചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

അതേസമയം, സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നെങ്കിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് നിത്യ ദാസ്. 2001ൽ ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ്, പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 2007ൽ റിലീസ് ചെയ്ത സൂര്യ കിരീടം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നിത്യ ദാസ് വേഷമിട്ടത്.

‘പള്ളിമണി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് നിത്യ ദാസ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്. പ്രശസ്ത കലാസംവിധായകൻ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ‘പള്ളിമണി’യിൽ ശ്വേത മേനോനും നിത്യ ദാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിത്യ ദാസും കൈലാഷുമാണ് ചിത്രത്തിൽ ജോഡികളായി അഭിനയിക്കുന്നത്. ഒരു പഴയ പള്ളിയിൽ കുടുങ്ങിപ്പോകുമ്പോഴുള്ള സംഭവങ്ങളൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Story highlights- nithya das celebrates daughter’s birthday