‘മേപ്പക്ക്’ ശകലം കൂടിപ്പോയോ എന്നൊരു സംശയം..- ചിരിപടർത്തി പാറുക്കുട്ടിയുടെ മേക്കപ്പ് നിമിഷങ്ങൾ
ഉപ്പും മുളകും പരമ്പരയിലെ പാറുക്കുട്ടി എന്നറിയപ്പെടുന്ന ബേബി അമേയ മലയാളം ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ്. പരമ്പരയിലെ പാറുവിന്റെ ക്യൂട്ട് ഡയലോഗുകൾ മുതൽ ഓഫ്-സ്ക്രീൻ വിശേഷങ്ങൾ വരെ വളരെയേറെ ശ്രദ്ധനേടാറുണ്ട്. ഈ കൊച്ചുമിടുക്കിക്ക് കേരളത്തിലെമ്പാടും ഒരു വലിയ ആരാധക വൃന്ദവുമുണ്ട്.
ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി തന്റെ രസകരമായ ഡയലോഗുകളിലൂടെ ആണ് രണ്ടാം സീസണിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ, വളരെ രസകരമായ ഒരു എപ്പിസോഡ് ശ്രദ്ധനേടുന്നു. പാറുക്കുട്ടിക്ക് മേക്കപ്പ് ഇടണം. മേപ്പക്ക് എന്നാണ് കക്ഷി പറയുന്നതെങ്കിലും ആവശ്യം വളരെ ശക്തമായി തന്നെ ഉന്നയിക്കുന്നുണ്ട്. എന്നാൽ ആരും മേക്കപ്പ് ചെയ്യാൻ തയ്യാറാകാത്ത കൊണ്ട് പാറുക്കുട്ടി സ്വയം ഒരുങ്ങുകയാണ്. ഒരുങ്ങുന്നതിനായുള്ള വഴക്കും ഒറ്റക്കുള്ള മേക്കപ്പും ആണ് പുതിയ എപ്പിസോഡിന്റെ ആകർഷണം.
Read Also: ഇത് പ്രകൃതിയുടെ പെയിന്റിംഗ്; സമൂഹമാധ്യമങ്ങളിൽ വൈറലായി പാന്തർ കമീലിയൻറെ വിഡിയോ
മലയാളികളുടെ പ്രിയപരമ്പരയാണ് ഉപ്പും മുളകും. അഞ്ചു വർഷം നീണ്ട ജൈത്രയാത്രയ്ക്ക് ശേഷം ഒരു ഇടവേളയെടുത്ത പരമ്പര വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ പകിട്ടോടെയാണ് രണ്ടാം സീസൺ എത്തിയത്. എന്തായാലും ഇത്തവണത്തെ താരം മറ്റാരുമല്ല, പാറുക്കുട്ടിയാണ്. അന്ന് ചിരിയോടെ എപ്പിസോഡുകളിൽ നിറഞ്ഞു നിന്ന കുഞ്ഞുതാരം ഇന്ന് ഡയലോഗുകളുമായി സജീവമാണ്.
Story highlights- parukutty’s makeup video