പിറന്നാൾ ആശംസകൾ പിഷു ബോയ്..- രസികൻ ചിത്രവുമായി രമേഷ് പിഷാരടിക്ക് പിറന്നാൾ ആശംസിച്ച് കുഞ്ചാക്കോ ബോബൻ

October 1, 2022

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി ഇപ്പോൾ പിറന്നാൾ നിറവിലാണ്. താരത്തിന്റെ പിറന്നാളിന് രസകരമായ ഒരു ചിത്രവും കുറിപ്പുമാണ് ആശംസയായി നടൻ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. രമേഷ് പിഷാരടിയുടെ അടുത്ത സുഹൃത്താണ് കുഞ്ചാക്കോ ബോബൻ.

‘ഈ രസികൻ ചിത്രം പങ്കുവെക്കാതിരിക്കാനാകില്ല പ്രിയ പിഷൂ!!!ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും സന്തോഷകരമായ മുഖമായതിന് നന്ദി പ്രിയേ..ഇത്രയും മികച്ച സുഹൃത്ത്, പിന്തുണ, കുടുംബം, സഹനടൻ, ഞങ്ങളുടെ ജീവിതത്തെ ഭ്രാന്തമാക്കാൻ ഏറ്റവും ഭ്രാന്തൻ ആയതിന്.. ജന്മദിനാശംസകൾ പിഷു ബോയ്
ഇസു ബോയിയും പ്രിയയും ഞാനും ആശംസകൾ അറിയിക്കുന്നു.’- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.

Read Also: ഇന്റർനെറ്റും ഫോണും ഒന്നര മണിക്കൂറത്തേക്കില്ല, പകരം എഴുത്തും വായനയും; വ്യത്യസ്‍തമായ പരീക്ഷണവുമായി മഹാരാഷ്‌ട്രയിലെ ഗ്രാമം

മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights- ramesh pisharady’s birthday