ആത്മാവ് വരുമോ?- ചിരിപ്പിച്ചും രസിപ്പിച്ചും സൗബിൻ നായകനാകുന്ന ഹൊറർ കോമഡി ചിത്രം ‘രോമാഞ്ചം’ ട്രെയ്‌ലർ

October 4, 2022

ഹൊറർ കോമഡി വിഭാഗത്തിൽ ഒട്ടേറെ സിനിമകൾ മലയാളത്തിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ‘രോമാഞ്ചം എന്ന ചിത്രം റീലിസിന് ഒരുങ്ങുകയാണ്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രസകരമായ നിമിഷങ്ങളുമായി ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.

‘രോമാഞ്ചം’ എന്ന ചിത്രത്തിന്റെ ട്രെയിലർ ആരംഭിക്കുന്നത് ഒരു സംഘം സുഹൃത്തുക്കൾ പ്രേതങ്ങളെ ഓജോ ബോർഡ് ഉപയോഗിച്ച് വിളിക്കുന്നിടത്ത് നിന്നാണ്. ഹൊറർ, ഇമോഷൻസ്, സസ്‌പെൻസ് എന്നിവയുടെ സംയോജനം കൊണ്ട് തികച്ചും രസകരമായ ഒരു മൂഡ് സജ്ജീകരിക്കുന്നുണ്ട് ട്രെയ്‌ലർ.

2016-ൽ പുറത്തിറങ്ങിയ ടൊവിനോ തോമസ് നായകനായ ‘ഗപ്പി’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ജിത്തു മാധവനാണ് ‘രോമാഞ്ചം’ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സനു താഹിർ ഛായാഗ്രാഹകനും, കിരൺ എഡിറ്റിംഗ് വിഭാഗവും കൈകാര്യം ചെയ്യും.

Read Also: “ഒരു ജ്യേഷ്‌ഠ സഹോദരനായിരുന്നു, അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ല..;” ഫേസ്ബുക്ക് ലൈവ് വിഡിയോയിൽ കോടിയേരി ബാലകൃഷ്‌ണനെ അനുസ്‌മരിച്ച് സുരേഷ് ഗോപി

‘രോമാഞ്ചം’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമും സൗണ്ട് ഡിസൈൻ എം ആർ രാജകൃഷ്ണനും ആണ്. ‘രോമാഞ്ചം’ എന്ന ചിത്രത്തിന്റെ കളർ ഗ്രേഡിംഗ് നിർവഹിച്ചത് ശ്രീക് വാര്യരാണ്. സൗബിൻ ഷാഹിറിനെ കൂടാതെ അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- romanjam trailer