“ബോഞ്ചി എങ്ങനെടെ ഉണ്ടാക്കുന്നത്..”; പാട്ടുവേദിയിൽ പൊട്ടിച്ചിരി പടർത്തി അഭിമന്യുവും എം.ജി ശ്രീകുമാറും

മലയാളികളുടെ പ്രിയ പാട്ടുവേദി മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.
ഇപ്പോൾ തിരുവനന്തപുരത്തുകാരൻ അഭിമന്യുവും വിധികർത്താവായ എം.ജി ശ്രീകുമാറും തമ്മിൽ നടന്ന ഒരു സംഭാഷണമാണ് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നത്. വിധികർത്താക്കളുടെ പല ചോദ്യങ്ങൾക്കും ഒന്നാന്തരം തിരുവനന്തപുരം മലയാളത്തിലാണ് അഭിമന്യു മറുപടി നൽകിയത്. ബോഞ്ചി എന്താണെന്ന് ഗായിക അനുരാധ ചോദിക്കുമ്പോൾ അഭിമന്യുവിനോട് അതുണ്ടാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ പറയുകയായിരുന്നു എം.ജി ശ്രീകുമാർ. തുടർന്ന് വളരെ രസകരമായ രീതിയിൽ കൊച്ചു ഗായകൻ അത് വിശദീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.
Read More: ഈ പാട്ട് ഇങ്ങനെയല്ലല്ലോ..?; ഭാവയാമിയെ കുഴപ്പിച്ച് ജഡ്‌ജസ്- രസികൻ വിഡിയോ
അതേ സമയം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്.
Story Highlights: Season 3 funny moments