ഒഡീസ്സി നൃത്തവുമായി സൗത്ത് കൊറിയൻ യുവതി- വിഡിയോ
നമ്മുടെ നാടിന്റെ സംസ്ക്കാരവും കലയുമെല്ലാം മറ്റു നാട്ടുകാർ ഏറ്റെടുക്കുന്നത് കാണുമ്പോൾ നമുക്ക് ലഭിക്കുന്ന സന്തോഷം വളരെ വലുതാണ്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു കാഴ്ച സന്തോഷം പകരുകയാണ്. ഒരു ദക്ഷിണ കൊറിയൻ വനിത ഒരു ചടങ്ങിൽ ഒഡീസി നൃത്തം അവതരിപ്പിച്ച് കാണികളെ അമ്പരപ്പിച്ചു. ഇന്ത്യൻ കൊറിയൻ എന്ന പേജാണ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവെച്ചത്.
ഇപ്പോൾ വൈറലായ വിഡിയോയിൽ ബീന കും എന്ന ദക്ഷിണ കൊറിയൻ വനിത ഒഡീസ്സി മനോഹരമായി അവതരിപ്പിച്ചു. പരമ്പരാഗത നൃത്ത വസ്ത്രം ധരിച്ച് മനോഹരമായി ഇവർ നൃത്തം ചെയ്തു. അതേ വേദിയിൽ ബീനയ്‌ക്കൊപ്പം കഥക് അവതരിപ്പിക്കാൻ ഒരു ഇന്ത്യൻ വനിതയും ഉണ്ടായിരുന്നു. ഇന്ത്യൻ നൃത്തമായ ഒഡീസ്സി പരിശീലിക്കുന്ന ആദ്യ കൊറിയൻ വനിത കൂടിയാണ് ബീന. ‘രണ്ട് സംസ്‌കാരങ്ങൾ കൂടിച്ചേരുമ്പോൾ അതിലും മനോഹരമായി മറ്റൊന്നില്ല’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.
Read Also: വിറ്റത് 2 കോടി രൂപയ്ക്ക്; ഇത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാട്
ഇന്ത്യയിൽ ഇന്ന് ഒട്ടുമിക്ക ആളുകളും കൊറിയൻ ഭാഷയോടും സിനിമകളോടും സീരീസുകളോടും മ്യൂസിക് ബാന്റുകളോടും അടങ്ങാത്ത അഭിനിവേശമുള്ളവരാണ്. ബിടിഎസ് പോലുള്ള കെ- പോപ്പ് സംഗീതത്തിനോട് പ്രണയമുള്ള ആളുകൾ പോലും കരുതുന്ന ഒന്നാണ് കൊറിയക്കാർക്ക് ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ല എന്നത്. ഇത്തരത്തിലുള്ള വീഡിയോകളിലൂടെ ആ കാഴ്ചപ്പാട് മാറുകയാണ്. ഗാഗ്ര എന്ന ജനപ്രിയ ഗാനത്തിന് നൃത്തം ചെയ്യുന്ന കൊറിയൻ വിദ്യാർത്ഥികളുടെ വിഡിയോ വൈറലായി മാറിയിരുന്നു.
Story highlights- South Korean woman performs Odissi