എളുപ്പമല്ല! ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ഹൃദയം എട്ടു സെക്കൻഡിനുള്ളിൽ കണ്ടെത്താനാകുമോ?
കണ്ണിനെ കുഴപ്പിക്കുന്ന ഒട്ടേറെ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ദിവസേന സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളും വിഡിയോകളും മിനിറ്റുകളോളം മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. ഇപ്പോഴിതാ, രസകരമായ ഒരു ചിത്രമാണ് ആളുകളുടെ മനസിനെയും തലച്ചോറിനെയും കുഴപ്പത്തിലാക്കുന്നത്.
പുഞ്ചിരിക്കുന്ന അവക്കാഡോകളുടെ ഒരു കൂട്ടമാണ് ചിത്രത്തിലുള്ളത്. അവോക്കാഡോകൾക്കിടയിൽ മറഞ്ഞിരിക്കുന്ന പുഞ്ചിരിക്കുന്ന ഹൃദയം കണ്ടെത്തുക എന്നതാണ് ടാസ്ക്ക്. 8 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ നിങ്ങൾക്ക് നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ, നിങ്ങൾ മികച്ച കാഴ്ചപ്പാടുള്ള സ്വതസിദ്ധമായ വ്യക്തിയാണ് എന്നാണ് സൂചന. എന്തായാലും ഇത് കണ്ടെത്താൻ ഇത്തിരി പ്രയാസമാണ് എന്നതാണ് സത്യം.
മുൻപ്, മറ്റൊരു രസകരമായ ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷനും ശ്രദ്ധനേടിയിരുന്നു. ഡിജിറ്റലായി രൂപകൽപന ചെയ്ത രണ്ട് ക്യൂബുകൾ ചലിക്കുന്നതായി കാണിക്കുന്ന ഒരു ചെറിയ ക്ലിപ്പ് ആണ് ശ്രദ്ധനേടുന്നത്. എന്നാൽ ക്യൂബുകൾ യഥാർത്ഥത്തിൽ ചലിക്കുന്നുണ്ടോ എന്നതാണ് മനസിലാക്കി എടുക്കേണ്ടത്. ഈ ചതുരങ്ങൾക്ക് നടുവിൽ ഓരോ സൂചിക ചിഹ്നങ്ങളും ഉണ്ട്. അവയുടെ ഡയറക്ഷൻ അനുസരിച്ചാണ് ക്യൂബുകൾ ചലിക്കുന്നതായി കണ്ണുകൾക്ക് അനുഭവപ്പെടുന്നത്.
Read Also: “വാടാ..”; ചിരഞ്ജീവിയുടെ ആക്ഷൻ രംഗങ്ങളുമായി തെലുങ്ക് ലൂസിഫറിലെ ഗാനമെത്തി…
നീല പശ്ചാത്തലമുള്ള ഈ ക്യൂബുകൾ ഏതാനും നിമിഷങ്ങൾ നോക്കി നിന്നാൽ, അവ ഉള്ളിലുള്ള സൂചികയുടെ ദിശയിലേക്ക് മുകളിലേക്കും താഴേക്കും കുറുകെയും നീങ്ങുന്നതായി തോന്നുന്നു. അവ കറങ്ങുന്നതായി പോലും തോന്നുന്നു.
Story highlights- spot the hidden heart in 8 seconds