ആവേശം വിതറി ഉദ്‌ഘാടനരാവ്; ‘ഫ്ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3’ തുടക്കമായി

October 2, 2022

ഫ്ളവേഴ്സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. സർഗപ്രതിഭകളായ ഒട്ടേറെ ഗായകരിൽ നിന്നും ഒഡീഷനിലൂടെ തെരെഞ്ഞെടുക്കപ്പെട്ട കുരുന്നുകളാണ് ഇത്തവണയും മത്സര വേദിയിലേക്ക് എത്തുന്നത്. ഉദ്‌ഘാടനരാവ് ഇപ്പോൾ സ്വീകരണമുറികളിൽ ആവേശംവിതറുകയാണ്.

ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3. പാട്ടുപാടാനും സരസമായി സംസാരിക്കാനും കഴിവുള്ള അഞ്ചു വയസിനും പതിനാല് വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിൽ അവസരം ലഭിച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ഓഡിഷനിലൂടെ തെരഞ്ഞെടുത്ത കുട്ടികളാണ് മത്സര വേദിയിലേക്ക് ഞായറാഴ്ച മുതൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

Read Also:ഇന്റർനെറ്റും ഫോണും ഒന്നര മണിക്കൂറത്തേക്കില്ല, പകരം എഴുത്തും വായനയും; വ്യത്യസ്‍തമായ പരീക്ഷണവുമായി മഹാരാഷ്‌ട്രയിലെ ഗ്രാമം

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ഫ്ളവേഴ്‌സ് ഒന്നും രണ്ടും സീസണിലെ കുരുന്നുകളെ ഇതിനോടകം മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക അനുരാധ, ബിന്നി കൃഷ്ണകുമാർ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ആദ്യ സീസണിൽ സീതാലക്ഷ്മി എന്ന മിടുക്കിയാണ് ടോപ് സിംഗർ ട്രോഫി സ്വന്തമാക്കിയത്. രണ്ടാം സീസണിൽ ശ്രീനന്ദ് ആണ് വിജയിയായത്.

Story highlights- top singer season 3 started