ഒളിച്ചേ, കണ്ടേ..!- രസകരമായി ഒളിച്ചുകളിച്ച് നായ്ക്കുട്ടികൾ; വിഡിയോ
ബന്ധങ്ങൾ നിർവചനങ്ങൾക്കും അപ്പുറമാണ്. മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങൾക്കിടയിലും മൃഗങ്ങളും മനുഷ്യനും തമ്മിലും ആരോഗ്യകരമായ ബന്ധങ്ങൾ പിറക്കാറുണ്ട്. പ്രത്യേകിച്ച് ഒരു വളർത്തുമൃഗവുമായുള്ള ബന്ധം എന്നെന്നും നിലനിൽക്കുന്നതുമാണ്. നായ്ക്കളാണ് പൊതുവെ മനുഷ്യനോട് ഏറ്റവും ഇണങ്ങി ജീവിക്കാറുള്ളത്. അവയുടെ വേർപാട് സ്നേഹിച്ചുവളർത്തുന്ന കുടുംബത്തിന് നൽകുന്ന നൊമ്പരവും ചെറുതല്ല. അതുപോലെ പരസ്പരവും സ്നേഹവും ബന്ധവും നിലനിർത്താൻ അവ ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ, രണ്ടു നായകളുടെ രസകരമായ കാഴ്ചയാണ് ശ്രദ്ധനേടുന്നത്. ഇപ്പോൾ വൈറലായ വിഡിയോയിൽ, ഒരു മുറിക്കുള്ളിൽ ഒളിച്ചിരുന്ന ഒരു ചെറിയ നായ്ക്കുട്ടി തന്റെ സുഹൃത്തായ മറ്റൊരു നായക്കുട്ടി വന്ന് കണ്ടെത്തുന്നതിനായി കാത്തിരിക്കുന്നത് കാണാം. അത് ക്ഷമയോടെ അവിടെ അൽപനേരം കാത്തിരിക്കുന്നു, മറ്റേ നായ വരുന്ന ലക്ഷണമൊന്നും കാണാത്തപ്പോൾ, എവിടെപ്പോയെന്നു പരിശോധിക്കാൻ അത് പെട്ടെന്ന് എത്തിനോക്കുന്നു. തന്റെ സുഹൃത്ത് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അപ്പോൾ നായ കണ്ടെത്തും. ഈ ക്യൂട്ട് ഒളിച്ചുകളി വളരെ രസകരമാണ്.
Just two dogs playing hide and seek with each other.
— Danny Deraney (@DannyDeraney) October 8, 2022
Dogs are the best people.
🎥 Imgur pic.twitter.com/iWCri93voE
നായകളുടെ സ്നേഹം നിഷ്കളങ്കമാണ്. ചില ജീവികൾ ഭക്ഷണയത്തിനായി മനുഷ്യനെ സ്നേഹിക്കും. പക്ഷെ നായയ്ക്ക് നന്ദിയും സ്നേഹവും മറ്റുള്ളവയെക്കാൾ ആത്മാർത്ഥമാണ്. അതുകൊണ്ടുതന്നെ അവയുടെ സ്നേഹപ്രകടനം ആരുടേയും മനസ് നിറയ്ക്കും. സ്വയം സന്തോഷം കണ്ടെത്താനും നായകളോളം കഴിവ് മറ്റൊന്നിനുമില്ല. അതേസമയം, അടുത്തിടെ സ്കൂൾ വിട്ട് വരുന്ന കുഞ്ഞിനെയും കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന നായയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
Story highlights- two dogs playing hide and seek