ഉലകവും ഉയിരും- ഇരട്ടക്കുട്ടികളുടെ പേരുകൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ
പ്രശസ്ത താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും തങ്ങളുടെ ഇരട്ട കുട്ടികളെ സ്വാഗതം ചെയ്ത സന്തോഷത്തിലാണ്. 2022 ഒക്ടോബർ 9നാണ് ഇരുവർക്കും ഇരട്ട ആൺകുട്ടികൾ ജനിച്ചത്. കുഞ്ഞുങ്ങളുടെ വരവ് സംബന്ധിച്ച സന്തോഷവാർത്ത വിഘ്നേഷ് ട്വീറ്റിലൂടെയും ഇൻസ്റാഗ്രാമിലൂടെയും അറിയിച്ചു. മനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ഇരുവരും തങ്ങളുടെ കുഞ്ഞുങ്ങളുടെ പാദങ്ങളിൽ ചുംബിക്കുന്നത് ചിത്രങ്ങളിൽ കാണാം.
ഇപ്പോഴിതാ, കുട്ടികളുടെ പേരുകളാണ് ശ്രദ്ധനേടുന്നത്. ഉലകം, ഉയിർ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ഇരുവരുടെയും പേരുകൾ നൽകിയ ഒരു നെയിം ബോർഡും വിഘ്നേഷ് ശിവൻ പങ്കുവെച്ചിരുന്നു. ‘നയനും ഞാനും അമ്മയും അപ്പയും ആയി..നാം അനുഗ്രഹിക്കപ്പെട്ടവരാണ്. ഇരട്ട കുഞ്ഞുങ്ങൾ..ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും, എല്ലാ നല്ല പ്രകടനങ്ങളും ചേർന്ന്, 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങൾക്ക് വേണ്ടി വന്നിരിക്കുന്നു..നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണം. ഉയിർ& ഉലകം..
ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു.ദൈവം ഇരട്ടി മഹാനാണ്..’- വിഘ്നേഷ് ശിവന്റെ വാക്കുകൾ.
ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ വിഘ്നേഷ് ശിവനും നടി നയൻതാരയും വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം ഈ ജൂൺ 9 ന് വിവാഹിതരായിരുന്നു. ഒരു സ്വപ്ന വിവാഹമായിരുന്നു ഇരുവരും ചേർന്ന് ഒരുക്കിയത്. അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. അതിഥികളുടെ പട്ടികയിൽ ഷാരൂഖ് ഖാൻ, സൂര്യ, രജനികാന്ത്, വിജയ് സേതുപതി തുടങ്ങിയ സൂപ്പർ താരങ്ങളും ഉണ്ടായിരുന്നു. സംഗീതജ്ഞനും ഗായകനുമായ എആർ റഹ്മാനും വിവാഹത്തിന്റെ ഭാഗമായിരുന്നു.
Story highlights- vighnesh revealing kids names as Ulagam and Uyir.