സമൂഹമാധ്യമങ്ങളിൽ തരംഗമായി നീല ഇഡ്ഡലി- രുചികരമായ പാചക പരീക്ഷണം; വിഡിയോ
ഭക്ഷണവിഭവങ്ങളിൽ പരീക്ഷണങ്ങൾ ധാരാളം നടക്കുന്ന കാലമാണിത്. കൗതുകകരമായ പല കാഴ്ചകളും ഇതിനോടകം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ് നീല നിറത്തിലുള്ള ഇഡ്ഡലി..വായിച്ചത് ശെരിയാണ്.. നല്ല തൂവെള്ള നിറത്തിലുള്ള ഇഡ്ഡലിയ്ക്ക് പകരം നീലനിറത്തിലുള്ളത്. പൂവ് ഉപയോഗിച്ചാണ് ഈ നിറത്തിൽ ഇഡ്ഡലി തയ്യാറാക്കിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ താരമായ ജ്യോതി കൽബുർഗി പങ്കിട്ട ഒരു വിഡിയോ ആണ് ചർച്ചയാകുന്നത്. ഒരു പാത്രത്തിൽ നീലയും വെള്ളയും കലർന്ന ഇഡ്ഡലികൾ കാണാം. ജ്യോതി യഥാർത്ഥത്തിൽ നീല പൂക്കളിലൂടെ നിറം വേർതിരിച്ചെടുത്താണ്. പരമ്പരാഗത ഇഡ്ഡലി ഉണ്ടാക്കുന്നതിനൊപ്പം ജ്യോതി കുറച്ച് നീല പയർ പൂക്കൾ വെള്ളത്തിൽ തിളപ്പിച്ച് ഇഡ്ഡലി മാവിൽ ആ വെള്ളം ചേർത്തു. സാധാരണപോലെ ഇഡ്ഡലി മാവ് ആവി പറക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് പാചകം ചെയ്തു. ഇങ്ങനെ തയ്യാറാക്കിയ നീല ഇഡ്ഡലികൾ പച്ച ചട്ണിക്കൊപ്പം വിളമ്പിയ ചിത്രമാണ് ജ്യോതി എന്ന യുവതി പങ്കുവെച്ചിരിക്കുന്നത്.
Read Also: “കൊടും ക്രിമിനലാണവൻ, സൂക്ഷിക്കണം..”; ദുരൂഹതയുണർത്തി ആസിഫ് അലിയുടെ കൂമന്റെ ടീസറെത്തി
അതേസമയം, മുൻപ് നീലനിറത്തിലുള്ള വാഴപ്പഴം ചർച്ചയായി മാറിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് നീല നിറമുള്ള ബ്ലൂ ജാവ എന്ന പഴമാണ്. തൊലിയും പഴവും നീല നിറത്തിലാണ്. രുചിയാകട്ടെ, വാനില ഐസ്ക്രീമിന് സമാനവും. ഓഗിൽവിയിലെ മുൻ ഗ്ലോബൽ ചീഫ് ക്രിയേറ്റീവ് ഓഫീസർ താം ഖായ് മെംഗ് തന്റെ ട്വിറ്റർ ഹാൻഡിലിൽ ഈ വാഴപ്പഴത്തിന്റെ ചിത്രം പങ്കുവെച്ചതോടെയാണ് സമൂഹമാധ്യമങ്ങൾ അപൂർവമായ പഴത്തിന്റെ ഉറവിടം തേടിയത്. ‘ബ്ലൂ ജാവ ബനാന വളർത്താൻ എന്തുകൊണ്ട് ആരും എന്നോട് പറഞ്ഞില്ല? അവിശ്വസനീയമാംവിധം ഐസ്ക്രീം രുചി പോലെ’. ചിത്രത്തിനൊപ്പം അദ്ദേഹം കുറിക്കുന്നു.
Story highlights- Woman makes blue idlis