ഖനി തകർന്ന് ഒൻപതുനാൾ ഭൂമിക്കടിയിൽ കുടുങ്ങി തൊഴിലാളികൾ; ജീവൻ രക്ഷിച്ചത് കാപ്പിപൊടി!

November 7, 2022

തൊഴിലിടങ്ങളിലെ അപകടങ്ങൾ പലതരത്തിലാണ്. ഓരോ ജോലിയുടെയും സ്വഭാവമനുസരിച്ചാണ് അപകടങ്ങളുടെ തീവ്രതയും മാറുക. കൂട്ടത്തിൽ ഏറ്റവും അപകടം പിടിച്ച ജോലിയാണ് ഖനിത്തൊഴിലാളികളുടേത്. മണ്ണിനടിയിലാണ് ജോലിയെന്നതിനാൽ തന്നെ അപകടം സംഭവിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത പോലും വളരെ ചുരുക്കമാണ്. എന്നിരുന്നാലും, അത്ഭുതകരമായി രക്ഷപ്പെട്ട ഒട്ടേറെ സംഭവങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.

മണ്ണിനടിയിൽ നടക്കുന്ന അപകടങ്ങൾ പലപ്പോഴും ആദ്യത്തെ ഒരു ദിവസം തിരച്ചിൽ കഴിയുമ്പോഴേക്കും പ്രതീക്ഷകൾ നഷ്ട്ടമാക്കാറുണ്ട്. എന്നാൽ, ഖനി തകർന്ന് ഒൻപതുനാളുകൾ ഭൂമിക്കടിയിൽ കുടുങ്ങിയിട്ടും അത്ഭുതകരമായി രക്ഷപെട്ടിരിക്കുകയാണ് രണ്ടുപേർ. അവരുടെ ജീവൻ രക്ഷിച്ചതാകട്ടെ, കാപ്പിപൊടിയും!

തെക്കുകിഴക്കൻ നഗരമായ ബോങ്‌വായിൽ ഒരു സിങ്ക് ഖനി തകർന്നതിനെത്തുടർന്ന് ഒമ്പത് ദിവസത്തോളം രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നു. ലംബ ഷാഫ്റ്റിനുള്ളിൽ ഒലിച്ചിറങ്ങിയ കാപ്പിപ്പൊടിയും വെള്ളവും കഴിച്ചാണ് ഈ ദക്ഷിണ കൊറിയൻ ഖനിത്തൊഴിലാളികൾ രക്ഷപ്പെട്ടത്.

62-ഉം 56-ഉം വയസ്സുള്ള രണ്ടു പുരുഷന്മാരാണ് ഈ തൊഴിലാളികൾ. വെള്ളിയാഴ്ച രാത്രി രക്ഷാപ്രവർത്തനത്തിലൂടെ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. പ്രസിഡന്റ് യൂൻ സുക്-യോൾ ‘യഥാർത്ഥ അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്. ഒക്ടോബർ 26 ന് ഖനി തകർന്നതിനെത്തുടർന്ന് അവർ ഭൂമിക്കടിയിൽ 190 മീറ്റർ ലംബമായ ഷാഫ്റ്റിൽ കുടുങ്ങുകയായിരുന്നു.

Read Also: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത ആദ്യമായി വിമാനയാത്ര നടത്തി; യാത്ര സാധ്യമാക്കാൻ എയർലൈൻ നീക്കം ചെയ്തത് ആറ് സീറ്റുകൾ!

രണ്ടുപേരും നല്ല ആരോഗ്യത്തോടെ തന്നേയായിരുന്നു. പേശിവേദനയാണ് പ്രധാനമായും രക്ഷപ്പെട്ടതിന് ശേഷം അനുഭവിക്കുന്നത്. എന്നാൽ, കാര്യമായ പ്രശ്നങ്ങളൊന്നും തന്നെയില്ല എന്നതാണ് അത്ഭുതം. മണ്ണിനടിയിൽ കുടുങ്ങിയപ്പോൾ ഈ തൊഴിലാളികൾ 30 ഇൻസ്റ്റന്റ് കോഫി ആണ് കുടിച്ചത്. കൂടാതെ ചൂടുനിലനിർത്താൻ ഇവർ ഖനിക്കുള്ളിൽ ഒരു കൂടാരം കെട്ടി.

Story highlights- 2 Men Survived 9 Days After Mine Collapse