30ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ട്വന്റിഫോറിനും ഫ്‌ളവേഴ്‌സിനും പുരസ്‌കാരം

November 24, 2022

മുപ്പതാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താ അവതാരകനുള്ള പുരസ്‌കാരത്തിന് ട്വന്റിഫോര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കെ.ആര്‍ ഗോപീകൃഷ്ണന്‍ അര്‍ഹനായി. വാര്‍ത്തേതര വിഭാഗത്തില്‍ മികച്ച അവതാരകനുള്ള പുരസ്‌കാരം ട്വന്റിഫോര്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ വി. അരവിന്ദിന് ലഭിച്ചു.

മികച്ച വിവരണത്തിനുള്ള പുരസ്‌കാരം ട്വന്റിഫോര്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അനുജ രാജേഷിന് ലഭിച്ചു.

Read Also: “അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല, പക്ഷെ കപ്പെടുത്തിട്ടേ ഞങ്ങൾ പോവൊള്ളൂ..”; ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിച്ച് വൈറലായ കുഞ്ഞ് മെസി ആരാധിക

മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ‘അന്ന കരീന’യിലെ കാതറിന് ലഭിച്ചു. അന്ന കരീനയ്ക്കും സംവിധായകന്‍ കെ കെ രാജീവിനും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

Story highlights-30th State Television Awards have been announced