യുവതിയുടെ എയർപോഡ് ചെവിയിൽനിന്നും മോഷ്ടിച്ച് പറന്ന് പക്ഷി- വിഡിയോ
മൃഗങ്ങളുടെയും പക്ഷികളുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടാറുണ്ട്. കൗതുകകരമായ ഈ കാഴ്ചയ്ക്ക് ഒട്ടേറെ ആരാധകരുമുണ്ട്. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിൽ മോഷ്ടാവാണ് താരം. ഒരു പക്ഷിയാണ് ഈ മോഷ്ടാവ്. ഒരു സ്ത്രീയുടെ എയർപോഡ് മോഷ്ടിക്കുകയും അതുമായി പറക്കുകയും ചെയ്തു കക്ഷി.
അനിമൽ ബീയിംഗ് ജെർക്സ് എന്ന പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ഷെയർ ചെയ്തത്. ക്ലിപ്പിൽ, ഒരു സ്ത്രീ തന്റെ എയർപോഡുമായി സംഗീതം കേൾക്കുകയാണ്. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ, യുവതിയുടെ വളർത്തുപക്ഷി പറന്നെത്തി എയർപോഡുകളിൽ ഒന്ന് മോഷ്ടിച്ചു. പക്ഷി പറന്നുപോയി ഒരു കമ്പിയിൽ ഇരുന്നു. സ്ത്രീ പക്ഷിയുടെ ചുണ്ടിൽ നിന്ന് എയർപോഡ് എടുക്കാൻ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
അതേസമയം, ഇങ്ങനെ പലതും തട്ടിയെടുത്ത് പറന്ന പക്ഷികൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഒരു GoPro ക്യാമറ തട്ടിയെടുത്ത് പറക്കുന്ന തത്തയാണ് അടുത്തിടെ വൈറലായി മാറിയത്. GoPro ക്യാമറകൾ ഒരു സാധാരണ ക്യാമറയിൽ ചെയ്യാൻ കഴിയാത്ത സാഹസിക വിഡിയോകൾ ചിത്രീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
Please return my earbud…. pic.twitter.com/rce1EoZad5
— Animals Being Jerks (@Animalbelngjerk) November 2, 2022
ന്യൂസിലന്റിലെ ഒരു കൂട്ടം കാൽനടയാത്രക്കാരിൽ നിന്ന് GoPro ക്യാമറ തട്ടിയെടുത്ത് പറക്കുകയായിരുന്നു തത്ത. ഒട്ടേറെ ദൂരങ്ങൾ തത്ത താണ്ടിയിരുന്നു. കാൽനടയാത്രക്കാർക്ക് ഒടുവിൽ ക്യാമറ വീണ്ടെടുക്കാൻ കഴിഞ്ഞതിനാൽ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
Story highlights- A bird stole and flew away with a woman’s AirPod