‘അമ്മാ, ഒരു ‘ദോശ’ വേണം..’- വിദേശിയായ ഭർത്താവിനെ മലയാളം പഠിപ്പിച്ച് അഭി മുരളി- വിഡിയോ

November 21, 2022

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്. സീരിയൽ താരങ്ങളും, സോഷ്യൽ മീഡിയ താരങ്ങളും ഭാഗമാകുന്ന സ്റ്റാർ മാജിക്കിലൂടെ ജനപ്രീതി നേടിയ ധാരാളം വ്യക്തികളുണ്ട്. അവരിലൊരാളാണ് അഭി മുരളി. കളരിപ്പയറ്റും ആയോധന കലയിലെ വൈഭവവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സ്റ്റാറായ അഭി മുരളി, സ്റ്റാർ മാജിക്കിലൂടെയാണ് ശ്രദ്ധേയയായത്. വിവാഹിതയായ അഭി മുരളി വിദേശിയായ ഭർത്താവിനൊപ്പം ചിരിയരങ്ങളിൽ എത്തുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ഭർത്താവിനെ നല്ല മനോഹരമായി മലയാളം പഠിപ്പിച്ചിരിക്കുകയാണ് അഭി മുരളി. ‘അമ്മാ, ഒരു ‘ദോശ’ വേണം.., ചമ്മന്തി വേണം, പുട്ട് എനിക്ക് ഇഷ്ടമാണ്’ എന്നൊക്കെ ഡയാൻ പറയുകയാണ്. ഡയാൻ എന്നാണ് അഭിയുടെ ഭർത്താവിന്റെ പേര്. യൂറോപ്പിലെ മസഡോണിയയിലാണ് ജീവിക്കുന്നത്. അഭിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു വിദേശിയെ വിവാഹം കഴിക്കുക എന്നത്. ഒടുവിൽ അഭി കളരി അഭ്യസിക്കുന്ന ഇടത്ത് ചികിത്സയ്ക്ക് വന്ന യൂറോപ്പുകാരനെ വരനാക്കിയിരിക്കുകയാണ് അഭി. രസകരമായ ഈ പ്രണയകഥ സ്റ്റാർ മാജിക്കിൽ ഭർത്താവിനൊപ്പം എത്തിയാണ് അഭി പങ്കുവെച്ചത്. 

തന്റെ ഇരട്ട സഹോദരിക്കൊപ്പം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കളരി അഭ്യസിക്കുന്ന അഭിരാമിയെ പരിചയപ്പെട്ടത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് അഭി തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചത്. അഞ്ചുവർഷം കഴിഞ്ഞേ കല്യാണം കഴിക്കു എന്ന് പറഞ്ഞിരുന്ന ഡയാനെക്കൊണ്ട് അഞ്ചുമാസത്തിൽ കല്യാണം കഴിപ്പിച്ചു എന്നാണ് അഭി പങ്കുവെച്ചത്. മനോഹരമായ ഇവരുടെ പ്രണയകഥയും വേദിയിൽ പങ്കുവയ്ക്കുന്നുണ്ട്.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധനേടിയ താരമാണ് അഭിരാമി മുരളി. മിസ് മലയാളി 2020 വിജയിയായ അഭി നർത്തകിയും, കളരി അഭ്യാസിയും, ബോക്‌സറുമെല്ലാമാണ്. കേരളത്തിന്റെ തനത് ആയോധന കലാരൂപമായ കളരിപ്പയറ്റിന്റെ ചുവടുകളും നൃത്തത്തിന്റെ മാസ്മരികതയും ഒന്നിച്ച് വേദിയിൽ എത്തിച്ചാണ് അഭി മുരളി താരമായത്. 

Story highlights- Abhi Murali’s foreign husband speaks Malayalam