ഇത് വലിയ അപകടം- കാട്ടിൽനിന്ന് ലഭിച്ച പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ആനയുടെ വിഡിയോ ശ്രദ്ധനേടുന്നു

പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്ന് പറഞ്ഞാൽ അത് അമ്പരപ്പിക്കുന്ന ഒരു കാര്യമൊന്നുമല്ല. ടൂത്ത് ബ്രഷ് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് മുതൽ എന്തിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. എന്തുതന്നെയുമാകട്ടെ, പ്ലാസ്റ്റിക് സമൂഹത്തിലും പ്രകൃതിക്കും ബാധ്യതയാകാതെ നോക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.ഇതുമായി ബന്ധപ്പെട്ട് ഐഎഎസ് ഓഫീസർ സുപ്രിയ സാഹു പങ്കുവെച്ച ഒരു വിഡിയോ അമ്പരപ്പിക്കുന്ന ഒരു കാഴ്ച്ചയാണ് പങ്കുവയ്ക്കുന്നത്.
ആന പ്ലാസ്റ്റിക് ചവയ്ക്കുന്ന വിഡിയോയാണ് സുപ്രിയ സാഹു പങ്കുവെച്ചിരിക്കുന്നത്. ഈ കാഴ്ച തീർത്തും ഹൃദയഭേദകമാണ്. നമ്മൾ പ്ലാസ്റ്റിക് ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുമ്പോൾ, അറിയാതെ ഇരകളാകുന്നത് ഇതുപോലുള്ള മൃഗങ്ങളാണ്. വിശക്കുമ്പോൾ മൃഗങ്ങൾ അതിന്റെ അനന്തരഫലങ്ങൾ അറിയാതെ പ്ലാസ്റ്റിക് തിന്നുകയോ ചവയ്ക്കുകയോ ചെയ്യുന്നു.
When humans become slaves of throwaway plastic the price is paid by wild animals. Its a tragedy beyond measure 😢
— Supriya Sahu IAS (@supriyasahuias) November 18, 2022
Video – shared #stopplasticpollution #ClimateCrisis pic.twitter.com/FSPCbmkIEV
Read Also- പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു
‘മനുഷ്യർ പ്ലാസ്റ്റിക്കിന്റെ അടിമകളാകുമ്പോൾ അതിന്റെ വില കൊടുക്കേണ്ടി വരുന്നത് വന്യമൃഗങ്ങളാണ്. അത് അളക്കാനാവാത്ത ദുരന്തമാണ്’- വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്. മനുഷ്യന്റെ നേരിട്ടും അല്ലാതെയുമുള്ള ഇടപെടലുകൾ പലപ്പോഴും പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട്. കാടുകൾ കൈയടക്കുകയും മരങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്യുന്നതോടെ പ്രകൃതിയുടെ ആവാസ വ്യവസ്ഥ തന്നെ തകരാറിലായിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലമെന്നോളമാണ് പ്രകൃതി ദുരന്തങ്ങളും, പ്രളയവും ഒക്കെ സംഭവിക്കുന്നതും.
Story highlights- an elephant chewing plastic