ആദ്യമായി സൗദിയിലേക്ക്, ഒപ്പം ‘സ്റ്റാർ മാജിക്’, ‘ടോപ് സിംഗർ’ അംഗങ്ങളും..- വിഡിയോ പങ്കുവെച്ച് അനു
ലോക്ക് ഡൗണിന് ശേഷം സജീവമായി തുടങ്ങുകയാണ് കലാലോകം. ഇടവേളയ്ക്ക് ശേഷം സ്റ്റേജ് ഷോകൾ മടങ്ങിയെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, ഫ്ളവേഴ്സ് ടി വി ഒരുക്കുന്ന ‘ ഫ്ളവേഴ്സ് ഓൺ സ്റ്റേജ്’ താരസമ്പന്നമായി സജീവമാകാനുള്ള ഒരുക്കത്തിലാണ്. സൗദി അറേബിയയിലെ ജിദ്ദയിൽ നടക്കുന്ന പരിപാടിയിൽ മലയാളികൾക്ക് പ്രിയപ്പെട്ട ഒട്ടേറെ താരങ്ങളാണ് പങ്കെടുക്കുന്നത്. പലരും സൗദിയിൽ ഒരു പരിപാടി ചെയ്യുന്നത് ആദ്യമാണ്. സ്റ്റാർ മാജിക് താരം അനുവും അങ്ങനെത്തന്നെയാണ്.
ഇപ്പോഴിതാ, ജിദ്ദയിലേക്കുള്ള യാത്രയുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. പാട്ടും ഡാൻസും സ്കിറ്റും എല്ലാമായി ഒരു ഫുൾ എന്റർടൈനർ ആയാണ് ‘ഫ്ളവേഴ്സ് ഓൺ സ്റ്റേജ്’ എത്തുന്നത്. യാത്രയിൽ അനുവിനൊപ്പമുള്ളത് അസീസ്, ബിനു അടിമാലി, ഉല്ലാസ് പന്തളം തുടങ്ങിയവരാണ്. എല്ലാവരും സ്റ്റേജ് ഷോയുടെ ആവേശത്തിലാണ്. ടോപ് സിംഗർ ഗായകരായ കൗശിക്, അനന്യ എന്നിവരും ഉണ്ട്.
അതേസമയം, മലയാളത്തിലെ പ്രമുഖ സിനിമാ-ടെലിവിഷൻ താരങ്ങളും ഗായകരും അണിനിരക്കുന്ന മെഗാ എന്റര്ടൈൺമെൻറ് ഷോ അടുത്തെത്തി നിൽക്കേ ഏറെ പ്രതീക്ഷയിലാണ് ജിദ്ദയിലെ കലാ സ്നേഹികൾ. ഫ്ലവേഴ്സും ട്വെന്റിഫോറും ചേർന്ന് ഒരുക്കുന്ന കലാവിരുന്ന് ജിദ്ദ മലയാളികൾക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കും. നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണിക്ക് ജിദ്ദയിലെ ഇക്വസ്ട്രിയൻ പാർക്കിലാണ് പരിപാടി നടക്കുന്നത്.
Read Also: അഞ്ചാം നിലയിൽ നിന്നും വീണ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ
ഫ്ളവേഴ്സ് ആന്ഡ് ട്വെൻറിഫോർ മേധാവി ആർ.ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ സിനിമാ ടിവി താരങ്ങൾ ഉൾപ്പെടെ നാൽപ്പതോളം പേരാണ് മൂന്നര മണിക്കൂറോളം നീണ്ടു നിൽക്കുന്ന നോൺ സ്റ്റോപ്പ് എൻറർടൺമെൻറ് ഷോയ്ക്കായി കേരളത്തിൽ നിന്നെത്തുന്നത്. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ടിക്കറ്റുകൾ ലഭിക്കും. ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭിക്കാൻ www.ticketingboxoffice. Com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.
Story highlights- anumol saudi vlog