ആഴക്കടലിലെ മാന്ത്രിക കാഴ്ചകളുമായി ‘അവതാർ- 2’ പുതിയ ട്രെയ്‌ലർ
ജെയിംസ് കാമറൂൺ ഒരുക്കിയ അവതാർ വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർക്ക് ഇരട്ടി ആവേശമാണ്. കാരണം, ‘അവതാർ 2; ദി വേ ഓഫ് വാട്ടർ’ എന്ന രണ്ടാം ഭാഗം ആഴക്കടലിൽ സംഭവവികാസങ്ങളാണ് പങ്കുവയ്ക്കുന്നത്. ആദ്യഭാഗം ഇറങ്ങി പത്തുവർഷം പിന്നിടുമ്പോളാണ്’അവതാർ: ദി വേ ഓഫ് വാട്ടർ’ റിലീസ് ചെയ്യാനൊരുങ്ങുന്നത്. അവതാർ 2 തിയേറ്ററുകളിൽ എത്തുന്നതിന് ആഴ്ചകൾക്ക് മുമ്പ്, ‘അവതാർ: ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി.
പുതിയ ‘അവതാർ 2’ ട്രെയ്‌ലറിൽ പുതിയതും പഴയതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ പണ്ടോറയുടെ പുതിയ മേഖലകൾ വീണ്ടും പര്യവേക്ഷണം ചെയ്യപ്പെടുകയാണ്. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ഡിസംബർ 16-നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.2012 ൽ തന്നെ ചിത്രത്തിന് തുടർ ഭാഗങ്ങളുണ്ടാവുമെന്ന് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു. രണ്ടാം ഭാഗത്തിന് ശേഷം മൂന്നും നാലും അഞ്ചും ഭാഗങ്ങളും വരുന്ന വർഷങ്ങളിൽ റിലീസ് ചെയ്യുമെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.
ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് കാമറൂണും ജോൺ ലാൻഡൗവും ചേർന്ന് നിർമ്മിച്ച ലൈറ്റ്‌സ്റ്റോം എന്റർടൈൻമെന്റ് പ്രൊഡക്ഷനിൽ സാം വർത്തിംഗ്ടൺ, സോ സാൽഡാന, സിഗോർണി വീവർ, സ്റ്റീഫൻ ലാംഗ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവർ അഭിനയിക്കുന്ന ചിത്രമാണിത്.
Story highlights- avatar 2; trailer