ഇത് മാസ്സ് രാജ; പാട്ടുവേദിയിലേക്ക് ബാബുകുട്ടന്റെ ഒരു മാസ്സ് എൻട്രി
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് എത്തിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. അതിശയകരമായ ആലാപനത്തിനൊപ്പം മൂന്നാം സീസണിലെ ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്.
ഇപ്പോൾ ബാബുക്കുട്ടന്റെ തമാശകളാണ് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നത്. പോക്കിരിരാജയിലെ രാജയെ പോലെ ഒരു മാസ് എൻട്രിയുമായി എത്തിയ ബാബുക്കുട്ടന്റെ രസകരമായ വിഡിയോ വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. പ്രേക്ഷകരുടെ മനസ്സ് കവർന്ന കൊച്ചു ഗായിക മേധിക എന്ന വാക്കുട്ടിയും വിഡിയോയിൽ ബാബുക്കുട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നായ “താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ..” എന്ന ഗാനം ആലപിക്കാനാണ് ബാബുക്കുട്ടൻ വേദിയിൽ എത്തിയത്. ജി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. എ എം രാജയാണ് അടിമകൾ എന്ന ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Read More: ‘മിസ്സുമാരൊക്കെ നമ്മടെ കക്ഷികളാണ്..’- രസികൻ സ്കൂൾവിശേഷവുമായി പാറുക്കുട്ടി
അതേ സമയം ഫ്ളവേഴ്സ് ടോപ് സിംഗർ രണ്ടാം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്.
Story Highlights: Babukuttan funny intro at top singer stage