1960- കളിലെ കുട്ടികൾ 2000-ലെ ജീവിതം പ്രവചിക്കുന്ന വിഡിയോ- അമ്പരപ്പിക്കുന്ന പ്രവചനങ്ങൾ
സാങ്കേതികവിദ്യയുടെ പുരോഗതിക്കൊപ്പം എന്തെല്ലാം മാറ്റങ്ങളാണ് ലോകത്ത് സംഭവിച്ചത്. ലാൻഡ് ഫോണുകളിൽ നിന്നും സ്മാർട്ട് ഫോണുകളിലേക്ക് എത്തി. വ്യത്യസ്ത മാര്ഗങ്ങളിലൂടെ ആശ്രയിച്ചിരുന്ന കാര്യങ്ങൾ വിരൽത്തുമ്പിൽ എത്തി. എന്തിനേറെ പറയുന്നു, സാങ്കേതിക ജ്ഞാനം ഇല്ലാതെ ഇനിയുള്ള കാലം അതിജീവിക്കാൻ പ്രയാസമേറും എന്നത് വ്യക്തമാണ്.
ജീവിതം താരതമ്യേന ലളിതമായിരുന്ന 1960-കളിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ബിബിസി പങ്കിട്ട അക്കാലത്തെ ഒരു വിഡിയോ ഇപ്പോൾ ട്വിറ്ററിൽ ശ്രദ്ധേയമാകുകയാണ്. 2000-കളിൽ ലോകം എങ്ങനെയായിരിക്കുമെന്ന് ചില കുട്ടികൾ സംസാരിക്കുന്ന വിഡിയോയാണിത്. അന്നത്തെ കുട്ടികൾ നൽകുന്ന ചില പ്രവചനങ്ങൾ വളരെ കൃത്യമാണ് എന്നതാണ് രസകരം.
ഹിസ്റ്റോറിക് വിഡ്‌സ് ട്വിറ്ററിൽ പങ്കിട്ട വിഡിയോയിൽ ജീവിതം സ്ഥിതിവിവരക്കണക്കുകളെ എങ്ങനെ കൂടുതൽ ആശ്രയിക്കുമെന്നതിനെക്കുറിച്ച് ഒരു കുട്ടി സംസാരിക്കുന്നതിലൂടെ ആരംഭിക്കുന്നു. ചർച്ചയിൽ കമ്പ്യൂട്ടറുകളെക്കുറിച്ച് അറിവില്ലാത്ത ആളുകൾ എങ്ങനെ ജോലിക്ക് പുറത്താകും എന്ന് ഒരു പെൺകുട്ടി ആശങ്ക പ്രകടിപ്പിക്കുന്നു. അങ്ങനെ കൃത്യമായ വിലയിരുത്തലുകളിലൂടെയാണ് അന്നത്തെ കുട്ടികൾ സംസാരിക്കുന്നത്.
1960s children imagine life in the year 2000 pic.twitter.com/L1mZaJOHmH
— Historic Vids (@historyinmemes) November 28, 2022
കാലങ്ങൾ മുന്നോട്ട് പോകുംതോറും ടെക്‌നോളജി വളരുകയാണ്. ഒട്ടേറെ സൗകര്യങ്ങൾ കൈപ്പിടിയിൽ എന്ന നിലയിലാണ് എല്ലാ നിര്മാണപ്രവർത്തനങ്ങളും മുന്നേറുന്നത്. ഫോണിന്റെ കാര്യത്തിൽ തന്നെ നോക്കു. ബുക്ക് ചെയ്തു വിളിച്ചിരുന്ന ട്രങ്ക് കോളിൽ നിന്നും എന്തും വിരൽത്തുമ്പിൽ ലഭിക്കുന്ന സ്മാർട്ട് ഫോണിലേക്ക് എത്തി കഴിഞ്ഞു. റെഫ്രിജറേറ്ററുകളിലാണ് പൊതുവെ ഇത്തരം പരീക്ഷണങ്ങൾ പെട്ടെന്ന് തന്നെ പ്രതിഫലിക്കാറുള്ളത്.
Read Also: “ഇഷ്ഖ് ദാരിയ..”; പൂർണമായും ഐഫോണിൽ ഷൂട്ട് ചെയ്‌ത അതിമനോഹരമായ മ്യൂസിക് വിഡിയോ ശ്രദ്ധേയമാവുന്നു
അതേസമയം, അടുത്തിടെ മറ്റൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. 1956-ലെ ഫ്രിഡ്ജിന്റെ ഒരു പരസ്യം കണ്ടാൽ ആരായാലും ഒന്ന് അമ്പരക്കും. ലോസ്റ്റ് ഇൻ ഹിസ്റ്ററി എന്ന പേജാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒരു ഫ്രിഡ്ജിന് വേണ്ടിയുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യമാണ് കാണാൻ സാധിക്കുക. കുപ്പികൾ വയ്ക്കാനും , ചീസ്, വെണ്ണ എന്നിവയ്ക്കുമായി ഡോറിൽത്തന്നെ ധാരാളം അറകൾ ഉണ്ട്. പഴങ്ങളും പച്ചക്കറികളും വേർപെടുത്തി പുറത്തേക്കെടുക്കാൻ സാധിക്കുന്ന ഒരു സംവിധാനം ഉണ്ട്. അതുമാത്രമല്ല. ഫ്രിഡ്ജിന്റെ ഷെൽഫുകൾ മുൻവശത്തേക്ക് വലിച്ചെടുക്കുംക്കാം, കൂടാതെ ഒരു ഐസ് ക്യൂബ് എജക്‌ടറും ഇതിലുണ്ട്.
Story highlights- children from 1960s predicting human life in 2000