ഏഴുമാസത്തിനുള്ളിൽ 1,400 കുഞ്ഞുങ്ങൾക്ക് 42 ലിറ്ററോളം മുലപ്പാൽ പകർന്ന് യുവതി- കനിവിന് കയ്യടി

November 8, 2022

‘അമ്മ എന്നത് സ്വന്തം കുഞ്ഞുങ്ങളോട് മാത്രം കനിവുപകരുന്ന ഒരു സ്ഥാനമില്ല. എല്ലാ കുഞ്ഞുങ്ങളെയും ഒരേപോലെ കാണാനുള്ള മനസും കരുണയും ഓരോ അമ്മമാരെയും വേറിട്ടുനിർത്തുന്നു. ഇപ്പോൾ അങ്ങനെയൊരു അമ്മയാണ് മാതൃകയാകുന്നത്‌.ഏഴ് മാസത്തിനിടെ 42 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് കോയമ്പത്തൂർ സ്വദേശിയായ 29 കാരിയായ യുവതി റെക്കോർഡ് സൃഷ്ടിക്കുകയാണ്.

ഈ കാലയളവിൽ 1,400 കുഞ്ഞുങ്ങളെ പോറ്റാൻ തന്റെ മുലപ്പാൽ യുവതി ഉപയോഗിച്ചു. വീട്ടമ്മയായ ടി സിന്ധു മോണിക്ക, 2021 ജൂലൈയിൽ സംസ്ഥാന സർക്കാരിന്റെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് (എൻഐസിയു) പാൽ ദാനം ചെയ്യാൻ തുടങ്ങി. 2022 ഏപ്രിലിൽ ഏകദേശം 42,000 മില്ലി പാൽ ദാനം ചെയ്തു.

ഇങ്ങനെയൊരു ജീവൻ രക്ഷാ സംരംഭത്തിന്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും സിന്ധുവിനെ അംഗീകരിച്ചിരിക്കുകയുമാണ്. ഒരു ഔദ്യോഗിക സർട്ടിഫിക്കറ്റ് അയക്കുകയും ചെയ്തു. മകൾ ജനിച്ച് നൂറാം ദിവസമാണ് മുലപ്പാൽ ദാനം ചെയ്യാൻ തുടങ്ങിയതെന്ന് എൻജിനീയറിങ് ബിരുദധാരി കൂടിയായ മോണിക്ക പറയുന്നു.

Read Also: “കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ

‘എന്റെ കുട്ടിക്ക് ഭക്ഷണം നൽകുന്നതിന് പുറമെ, അമൃതം എന്ന എൻജിഒയുടെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം ഞാൻ മുലപ്പാൽ ശേഖരിക്കാൻ തുടങ്ങി.എൻ‌ജി‌ഒ എല്ലാ ആഴ്ചയും പാൽ ശേഖരിച്ച് മുലപ്പാൽ ബാങ്കിന് കൈമാറി’- സിന്ധുവിന്റെ വാക്കുകൾ. മുലപ്പാൽ ഇല്ലാത്ത അമ്മമാർക്ക് വലിയൊരു സഹായമാകുകയാണ് സിന്ധു.

Story highlights- Coimbatore woman donates record 42 litres of breast milk