ഇന്ത്യൻ 2-ൽ കമൽ ഹാസനൊപ്പം യുവരാജ് സിംഗിന്റെ അച്ഛനും

November 4, 2022

കമൽ ഹാസന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ചിത്രമാണ് ഇന്ത്യൻ. ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചതുമുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂൾ നവംബർ 1 ചൊവ്വാഴ്‌ച ആരംഭിച്ചു. ഇപ്പോഴിതാ, ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജും സിനിമയുടെ ഭാഗമാകുകയാണ്. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ഒരു ആക്ഷൻ ത്രില്ലറാണ്.

കമൽഹാസൻ, അവസാനമായി അഭിനയിച്ച വിക്രം എന്ന ആക്ഷൻ ചിത്രത്തിനുശേഷം ഇന്ത്യൻ 2 ലെ സേനാപതിയായി മടങ്ങിയെത്താൻ ഒരുങ്ങുന്നു. ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് ചിത്രീകരണത്തിൽ ചേർന്നു. ക്യാമറയെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന ഫോട്ടോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

‘ക്യാമറയ്ക്ക് പിന്നിലുള്ള എല്ലാ ഹീറോസിനോടും വലിയ ബഹുമാനം. എന്നെ കൂടുതൽ മിടുക്കനാക്കിയതിന് മേക്കപ്പ് മെൻ ( മേക്കപ്പ് ദാദ ) നന്ദി . കമൽഹാസൻ ജിയുമായി (ഇതിഹാസം) ഇന്ത്യൻ2 എന്ന ചിത്രത്തിനായി പഞ്ചാബിന്റെ സിംഹം തയ്യാറാണ്.’- ചിത്രം പങ്കുവെച്ചുകൊണ്ട് യോഗ്‌രാജ് കുറിക്കുന്നു.

Read Also: പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാൻ; ജന്മദിനം ആഘോഷിക്കാനെത്തിയ ആരാധകരുടെ വിഡിയോ പങ്കുവെച്ച് താരം

1996-ലെ അതേ പേരിലുള്ള ക്ലാസിക്കിന്റെ തുടർച്ചയായ ഇന്ത്യൻ 2, അഴിമതിക്കെതിരെ യുദ്ധം ചെയ്യാൻ തീരുമാനിക്കുന്ന പ്രായമായ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷത്തിൽ കമൽ ഹാസനെ അവതരിപ്പിക്കുന്നു. ആദ്യഭാഗം പോലെ തന്നെ ശക്തമായ ഒരു സന്ദേശം ഈ ചിത്രത്തിലുണ്ടാകാനാണ് സാധ്യത. ഇന്ത്യൻ 2ൽ കാജൽ അഗർവാളാണ് നായിക. രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, സിദ്ധാർത്ഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മൂന്ന് മണിക്കൂറും 10 മിനിറ്റും ദൈർഘ്യമുള്ള ശങ്കറിന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രമായിരിക്കും ഇത്.

Story highlights- Cricketer Yuvraj Singh’s father Yograj joins indian 2