താരപത്നിമാരുടെ ഗംഭീര നൃത്തം, ഒപ്പം നൂറിൻ ഷെരീഫും- വിഡിയോ പങ്കുവെച്ച് വിശാഖ് സുബ്രമണ്യം

November 16, 2022

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം അടുത്തിടെയാണ് വിവാഹിതനായത്. , വ്യവസായിയായ അദ്വിത ശ്രീകണ്ഠൻ ആണ് വിശാഖിന്റെ സഖി. മോഹൻലാൽ, ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, തുടങ്ങി ഒട്ടേറെ സിനിമാതാരങ്ങൾ വിവാഹ ചടങ്ങിനെത്തിയിരുന്നു. താരങ്ങൾ കുടുംബത്തോടൊപ്പമാണ് എത്തിയത്. എല്ലാവരും ആദ്യാവസാനം എല്ലാ ചടങ്ങുകളിലും സജീവമായിരുന്നു.

വിവാഹത്തിൽ പങ്കെടുക്കാൻ താരപത്നിമാർ ഒരേ വേഷത്തിൽ എത്തിയതോടെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, വിവാഹ റിസപ്ഷനിൽ എല്ലാവരും ഇവർ ചുവടുവയ്ക്കുന്ന വിഡിയോ വിശാഖ് സുബ്രമണ്യം പങ്കുവെച്ചിരിക്കുകയാണ്.

“മോളിവുഡ് ഭാര്യമാരുടെ ഗംഭീര നൃത്തം” ..അതെ !! ഞാൻ അവരെ അസാമാന്യ ഭാര്യമാർ എന്ന് വിളിക്കുന്നു, കാരണം അവർ ഞങ്ങൾക്ക് ഏറ്റവും മികച്ച ഭാര്യമാരും അമ്മമാരും മികച്ച സുഹൃത്തുക്കളും സഹോദരിമാരുമടങ്ങുന്ന സംഘമാണ്..

വിവാഹ യാത്രയിൽ ഉടനീളം അദ്വൈതയ്‌ക്കൊപ്പം ഉണ്ടായിരുന്നതിന് നിങ്ങൾ ഓരോരുത്തർക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും, ബ്രൈഡൽ മേക്കപ്പ് നിർദ്ദേശങ്ങൾ, വസ്ത്രധാരണ നിർദ്ദേശങ്ങൾ, സർപ്രൈസ് ബ്രൈഡൽ ഷവർ, സംഗീത നൃത്തം തുടങ്ങി വിവാഹം വരെ..അഗസ്റ്റീന അജു,അർപ്പിത സെബാസ്റ്റ്യൻ, മസ്രീൻ അലി,ദിവ്യ വിനീത്..ഇതിൽ കൂടുതൽ എന്താണ് ലഭിക്കാനുള്ളത്? നൃത്തം ആരംഭിച്ചതിന് സിതാര സുരേഷിനും ഒടുവിൽ അത് നന്നായി അവതരിപ്പിച്ചതിന് നൂറിൻ ഷെരീഫിനും നന്ദി – ഡാൻസ് മാസ്റ്റർ!’- വിശാഖ് സുബ്രഹ്മണ്യം കുറിക്കുന്നു.

ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നിർമ്മാണ കമ്പനിയായിരുന്ന മെറിലാൻഡ് സ്റ്റുഡിയോയുടെ ഉടമ പി സുബ്രഹ്മണ്യത്തിന്റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ആദ്യമായി നിർമ്മാണം ആരംഭിച്ചത്. അജു വർഗീസിനൊപ്പം ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിലായിരുന്നു ഇത്. പിന്നീട് സാജൻ ബേക്കറിയും ഇതേ ബാനറിൽ നിർമ്മിക്കപ്പെട്ടു. ധ്യാൻ, പ്രൊഡക്ഷൻ പാർട്ണറായിരുന്നു.

Read Also: ‘അമ്മയുടെ കല്യാണ വിഡിയോ കാണാതെ ഞാൻ പോകില്ല..’- ബിന്നിയെ കുഴപ്പിച്ച് വാക്കുട്ടി; രസകരമായ കാഴ്ച

പിന്നീട് മെറിലൻഡിന്റെ പേരിൽ വിശാഖിന് കീഴിൽ ആരംഭിച്ച പുതിയ പ്രൊഡക്ഷൻ കമ്പനി പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം നിർമിച്ചു. സിനിമാ നിർമ്മാണത്തിനൊപ്പം തിരുവനന്തപുരത്ത് തിയേറ്ററുകളും ഇദ്ദേഹത്തിനുണ്ട്.

Story highlights- ance of Mollywood Wives