‘അമ്മയുടെ കല്യാണ വിഡിയോ കാണാതെ ഞാൻ പോകില്ല..’- ബിന്നിയെ കുഴപ്പിച്ച് വാക്കുട്ടി; രസകരമായ കാഴ്ച

November 16, 2022

കുറുമ്പിന്റെ ഒരു വലിയ കൂട്ടംതന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3 വേദിയിലേക്ക് എത്തിയിരിക്കുകയാണ്. പാട്ടിനൊപ്പം തന്നെ രസകരമായ സംസാരത്തിലൂടെയാണ് ഈ കുഞ്ഞുതാരങ്ങൾ പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. വേദിയിലെ കുറുമ്പികളിൽ ഒരാളാണ് മേധിക എന്ന വാക്കുട്ടി. ‘മണ്ടച്ചാരേ..’ എന്ന ഗാനവുമായാണ് വാക്കുട്ടി ഇത്തവണ വേദിയിലേക്ക് എത്തിയത്.

പാട്ടിനൊപ്പം ധാരാളം വിശേഷങ്ങൾ പങ്കുവയ്ക്കാനുണ്ടായിരുന്നു വാക്കുട്ടിക്ക് ഇത്തവണ. അമ്മയുടെയും അച്ഛന്റെയും വിവാഹത്തിന് പങ്കെടുക്കാൻ സാധിച്ചില്ലെന്ന വിഷമം പങ്കുവയ്ക്കുകയാണ് വാക്കുട്ടി. അവർ തന്നെ തൊട്ടിലിൽ ഉറക്കികിടത്തിയിട്ട് കല്യാണത്തിന് പോയി എന്നാണ് വാക്കുട്ടി പറയുന്നത്.

ബിന്നി കൃഷ്ണകുമാറിന്റെ മടിയിലിരുന്ന് പരിഭവം പറഞ്ഞ വാക്കുട്ടി അമ്മയുടെയും അച്ഛന്റെയും കല്യാണവീഡിയോ കാണാതെ പോകില്ലെന്ന് വാശിയിലായി. ബിന്നി കൃഷ്ണകുമാർ പലതും പറഞ്ഞുനോക്കിയിട്ടും വാക്കുട്ടി സമ്മതിക്കുന്നില്ല. രസകരമാണ് ഈ ചിരിനിമിഷങ്ങൾ.

Read Also: “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍

ഫ്ളവേഴ്സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. സർഗപ്രതിഭകളായ ഒട്ടേറെ ഗായകരിൽ നിന്നും ഒഡീഷനിലൂടെ തെരെഞ്ഞെടുക്കപ്പെട്ട കുരുന്നുകളാണ് ഇത്തവണയും മത്സര വേദിയിലേക്ക് എത്തിയത്.

Story highlights-