‘ഇതാരാ ഇത്..?’; പതിറ്റാണ്ടുകൾക്ക് ശേഷം ഉറ്റ ചങ്ങാതിമാർ കണ്ടുമുട്ടിയപ്പോൾ- സൗഹൃദ കാഴ്ച

November 29, 2022

ബന്ധങ്ങൾ തമ്മിലുള്ള ഊഷ്മളത നഷ്ടമായി വഴിയുന്ന കാലമാണിത്. പരസ്പരം കണ്ടാൽ ഒരേവീട്ടിലുള്ളവർ പോലും ചിരിക്കാത്ത അവസ്ഥയുള്ള, അയൽപക്കത്ത് ആരാണ് താമസിക്കുന്നതെന്ന് അറിയാത്ത ഒരു കാലമാണിത്. എന്നാൽ എന്താണെങ്കിലും എത്രകാലം കഴിഞ്ഞാലും അതേ ആവേശത്തോടെ നിങ്ങളെ കണ്ടുമുട്ടുന്ന ഒരു യഥാർത്ഥ സുഹൃത്ത് എല്ലാവർക്കും ഉണ്ടാകും. അത്തരത്തിൽ ഒരു സൗഹൃദത്തിന്റെ ഊഷ്മളമായ സംഗമം ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രായമായ രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള ഹൃദയസ്പർശിയായ ഒരു ഒത്തുചേരലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇപ്പോൾ വൈറലായ വിഡിയോ മുകിൽ മേനോൻ എന്ന ഉപയോക്താവാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 80 വർഷം പഴക്കമുള്ള ഒരു സൗഹൃദമാണ് ഇത്. മുകിൽ തന്റെ മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചുനൽകി എന്നാണ് ക്യാപ്ഷനിൽ പറയുന്നത്. തന്റെ സുഹൃത്തിനെ കാണണം എന്നൊരു ആഗ്രഹം മുത്തശ്ശി പറയാറുണ്ടായിരുന്നു എന്നും അത് സാധിച്ചു നൽകിയെന്നും മുകിൽ മേനോൻ കുറിക്കുന്നു.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

’80 വർഷത്തെ സൗഹൃദം. എന്റെ മുത്തശ്ശി എപ്പോഴും എന്നോട് പറയുമായിരുന്നു, തന്റെ ബെസ്റ്റിയെ കാണണമെന്ന്, അതിനാൽ ഞാൻ രണ്ട് സുഹൃത്തുക്കൾക്കും പരസ്പരം കാണാൻ അവസരമൊരുക്കി. പതിറ്റാണ്ടുകളുടെ ഗൃഹാതുരത്വം അവർ കണ്ടുമുട്ടിയതും കൈമാറ്റം ചെയ്തതും ഇങ്ങനെയാണ് ” പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ. ചില സൗഹൃദങ്ങൾ അങ്ങനെയാണ് രക്തബന്ധങ്ങളേക്കാൻ വിലയാണതിന്. 

Story highlights- elderly BFFs reunited after decades