ഇത്രയും താളബോധമുള്ള ആനയോ?- ഡ്രം കൊട്ടുന്ന ആനയുടെ വിഡിയോ ശ്രദ്ധേയമാകുന്നു
നല്ല താളബോധമുള്ള കുട്ടി എന്ന പ്രയോഗം സർവ സർവസാധാരണമാണ്. എന്നാൽ, ആരെങ്കിലും നല്ല താളബോധമുള്ള ആനയെ കണ്ടിട്ടുണ്ടോ? ട്വിറ്ററിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ , താളത്തിൽ നല്ല കഴിവുള്ള ഒരു ആനയെ കാണിക്കുന്നു. വിഡിയോയിൽ ആന ഒരു മനുഷ്യനെ അനുകരിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ തുമ്പിക്കൈ ഉപയോഗിച്ച് ഡ്രം വായിക്കുന്നത് വിഡിയോയിൽ കാണാം.
ആനകൾ എത്രമാത്രം ബുദ്ധിയുള്ളവയാണെന്നു തെളിയിക്കുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ചിത്രങ്ങൾ വരയ്ക്കുന്നത് മുതൽ മനുഷ്യരെ അനുകരിക്കുന്നത് വരെ, അവർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതായി കാണാം. ഇപ്പോഴിതാ,എറിക് ഷിഫർ ട്വിറ്ററിൽ പങ്കിട്ട ഒരു വിഡിയോയിൽ, താളത്തിൽ കഴിവുള്ള ഒരു ആനയെ കാണിക്കുന്നു. മനുഷ്യനെ അനുകരിച്ച് ആന ഡ്രം വായിക്കുന്നത് കാണാം.
470,000-ലധികം വ്യൂസ് നേടി ക്ലിപ്പ് വൈറലായി. ആന കാട്ടിൽ സ്വന്തം ബാൻഡ് തുടങ്ങണമെന്ന് പലരും രസകരമായി കമന്റ് ചെയ്തു. അടുത്തിടെ ഒരു പാർക്കിൽ ആന റൈഡുകളിൽ കളിക്കുന്ന വിഡിയോ ശ്രദ്ധേയമായിരുന്നു.
There is a drummer in all of us. 🐘😆 pic.twitter.com/FcuLmoMZMf
— Eric Schiffer (@ericschiffer) November 10, 2022
Read also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു
വളരെ രസകരമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. അംചാങ് വന്യജീവി സങ്കേതത്തിൽ നിന്നുള്ള കാട്ടാന അസമിലെ ഗുവാഹത്തിയിലെ നാരൻഗി ആർമി കന്റോൺമെന്റിലെ കുട്ടികളുടെ പാർക്കിൽ പ്രവേശിച്ചപ്പോഴുള്ള വിഡിയോയാണിത്. പാർക്കിൽ ആന റൈഡുകൾ ആസ്വദിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വൈറലായി മാറി. ആനയെ കണ്ട ഒരു പരിസരവാസിയാണ് വിഡിയോ പകർത്തിയതെന്ന് തോന്നുന്നു.
Story highlights- Elephant plays the drum with its trunk