കോലിക്കും പാണ്ഡ്യക്കും അർധ സെഞ്ചുറി; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം

November 10, 2022

ആവേശം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയിക്കാൻ 169 റൺസ് വേണം. നിശ്ചിത ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ചുറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്‌സും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിറങ്ങിയ ഇംഗ്ലണ്ട് 6 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 63 റൺസാണ് നേടിയിരിക്കുന്നത്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഋഷഭ് പന്ത് തുടരുകയാണ്. അതേ സമയം രണ്ട് മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരുക്കേറ്റ ഡേവിഡ് മലാനും മാര്‍ക്ക് വുഡിനും പകരം ഫിലിപ് സാള്‍ട്ടും ക്രിസ് ജോര്‍ദാനുമാണ് ഇറങ്ങിയത്.

Read More: ‘പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് മുന്നില്‍ തെളിഞ്ഞുവന്നത്’- ഹിറ്റ് സിനിമയ്ക്ക് അഭിനന്ദനവുമായി കെ.കെ ശൈലജ ടീച്ചർ

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിറങ്ങിയിരിക്കുന്നത്. ജോസ് ബ്ടലര്‍, അലക്‌സ് ഹെയ്ല്‍സ്, ഫിലിപ് സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, സാം കറന്‍, ക്രിസ് ജോര്‍ദാന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനില്‍ ഉള്ളത്.

Story Highlights: England needs 169 runs to win