വിവാഹ വിരുന്നിൽ മകൾക്കൊപ്പം മനോഹര നൃത്തവുമായി വയോധികൻ- വിഡിയോ
സമൂഹമാധ്യമങ്ങൾ ഒട്ടേറെ ആളുകൾക്ക് ഗുണമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രായമായ കലാകാരന്മാർക്ക്. അവരുടെ കഴിവുകൾ സമൂഹമാധ്യമങ്ങൾ വഴി ആളുകളിലേക്ക് എത്തുമ്പോഴുള്ള സ്വീകാര്യത വളരെ വലുതാണ്. ഏതാനും നാളുകൾക്ക് മുൻപ് ഒരു സിഖ് ദമ്പതികൾ മനോഹരമായി ചുവടുവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഒരു സിഖ് വയോധികൻ മകൾക്കൊപ്പം ചുവടുവയ്ക്കുന്ന വിഡിയോ ശ്രദ്ധനേടുകയാണ്.
ബ്രൂണോ മാഴ്സും മാർക്ക് റോൺസണും ചേർന്ന് ഒരുക്കിയ ‘അപ്ടൗൺ ഫങ്ക്’ എന്ന ഗാനത്തിന് അച്ഛനും മകളും ചേർന്ന് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. മകൾ ഗീതാന സിംഗ് ആണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.ഗീതന പങ്കിട്ട വിഡിയോയിൽ അച്ഛനും മകളും അപ്ടൗൺ ഫങ്ക് നൃത്തം ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. വിഡിയോ ഒരു വിവാഹ ചടങ്ങിൽ നിന്നുള്ളതാണെന്ന് തോന്നുന്നു. ഇരുവരും തങ്ങളുടെ ചുവടുകൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നത് കാണാം.
Read Also: “ഇഷ്ഖ് ദാരിയ..”; പൂർണമായും ഐഫോണിൽ ഷൂട്ട് ചെയ്ത അതിമനോഹരമായ മ്യൂസിക് വിഡിയോ ശ്രദ്ധേയമാവുന്നു
അതേസമയം, സെറ്റുസാരിയുടുത്ത് സദസിന് മുന്നിൽ നിന്ന് മനോഹരമായി നൃത്തം ചെയ്യുന്ന ഒരു മുത്തശ്ശിയുടെ വിഡിയോയും അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ..’ എന്ന ഗാനത്തിനൊപ്പമാണ് മുത്തശ്ശി ചുവടുവയ്ക്കുന്നത്. അതിമനോഹരമായും വളരെ വഴക്കത്തോടെയുമാണ് ഈ മുത്തശ്ശി നൃത്തം ചെയ്യുന്നത്. നിറഞ്ഞ സദസിൽ ഈ പ്രായത്തിലും ചുറുചുറുക്കോടെ നൃത്തം ചെയ്യുന്ന മുത്തശ്ശിയുടെ ആത്മവിശ്വാസത്തിന് കൈയടിക്കാതെ വയ്യ. സമൂഹമാധ്യമങ്ങളിലെല്ലാം ഈ നൃത്തം വൈറലായിക്കഴിഞ്ഞു.
Story highlights- Father and daughter dance