തണുത്തുറയുന്ന സോപ്പ് കുമിളയുടെ അമ്പരപ്പിക്കുന്ന കാഴ്ച- വിഡിയോ

November 23, 2022

കൗതുകകരമായ നിരവധി കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. മഞ്ഞുകാലം എത്തിയതോടെ ഇപ്പോൾ ട്വിറ്ററിലും ഇൻസ്റാഗ്രാമിലുമെല്ലാം അത്തരം കാഴ്ചകൾ നിറയുകയാണ്. ഇപ്പോഴിതാ, ഒരു സോപ്പ് കുമിള തണുത്തുറയുന്ന കാഴ്ച ശ്രദ്ധനേടുകയാണ്. വിഡിയോയാണ് ഇത്. വൃത്താകൃതിയിലുള്ള സോപ്പ് കുമിളയിൽ രൂപപ്പെടുന്ന ഐസിന്റെ വിഡിയോ ഇതിനോടകം ശ്രദ്ധനേടി. ക്ലിപ്പിൽ ഐസായി രൂപപ്പെടുന്ന ഒരു സോപ്പ് കുമിള കാണാം. മനോഹരമായ ഇലയുടെ പാറ്റേണിൽ രൂപംകൊണ്ട മഞ്ഞ് അതിമനോഹരമായ ഒരു പ്രക്രിയയിലൂടെയാണ് മാറുന്നത്.

സോപ്പ് കുമിളകൾ മുഴുവൻ തണുത്തുറയുമ്പോൾ സൂര്യപ്രകാശത്തിൽ സ്വർണ്ണ നിറമുള്ളഇലകളുടെരൂപം വിരിയുന്ന ടൈം ലാപ്സ് വീഡിയോയാണിത്.5 മില്യൺ ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടത്. നവംബര്‍ ആരംഭിച്ചതോടെ മഞ്ഞിന്റെ പുതപ്പണിഞ്ഞു തുടങ്ങി എല്ലായിടവും. ഇന്ത്യയിൽ ജമ്മു & കശ്മീരിലെ ഒന്നിലധികം ജില്ലകളിൽ ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.

Read also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

ഇനിയുള്ള ദിവസങ്ങളിൽ സമതലങ്ങളിൽ നേരിയ മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്. ഗുൽമാർഗിൽ 2 ഇഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ച, സോൻമാർഗിൽ ഒരു ഇഞ്ച് മഞ്ഞുവീഴ്ചയും ലഭിച്ചിട്ടുണ്ട്. പിർ കി ഗലിയിലും രണ്ടടിയോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.

Story highlights- freezing soap bubble video