ഒന്നാം പിറന്നാളിന് സ്വയം പാട്ടുപാടി കേക്ക് മുറിക്കുന്ന കുരുന്ന്- രസകരമായ വിഡിയോ
കുട്ടികളുടെ രസകരമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. വിരസമായ നിമിഷങ്ങൾക്ക് അത്രത്തോളം മധുരം പകരം ഇത്തരം കാഴ്ചകൾക്ക് സാധിക്കാറുണ്ട്. ഇപ്പോഴിതാ, വളരെ രസകരമായ ഒരു പിറന്നാൾ ആഘോഷം ശ്രദ്ധനേടുകയാണ്. ഒരു കൊച്ചുപെൺകുട്ടി തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സാദാരണ കുഞ്ഞു കുട്ടികൾക്ക് പിറന്നാൾ ആഘോഷമൊക്കെ ഒരുപാട് ആളുകളെ കാണുന്നതിനുള്ള ഒരു കൗതുകമായിരിക്കും.
എന്നാൽ, വിഡിയോയിലുള്ള കുട്ടി വലിയ ആവേശത്തിലാണ്. സ്വയം പിറന്നാൾ പാട്ടൊക്കെ പാടി ഒറ്റക്ക് കേക്ക് മുറിക്കാനുള്ള ഒരുക്കത്തിലാണ് കുഞ്ഞ്. രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. അടുത്തിടെ സമാനമായ രീതിയിൽ മറ്റൊരു പിറന്നാൾ ആഘോഷവും ശ്രദ്ധനേടിയിരുന്നു.
Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു
ഒരു കുഞ്ഞു പിറന്നാൾ ആഘോഷമാണ് നടക്കുന്നത്. ഒരു ആൺകുട്ടീ കേക്ക് മുറിക്കാൻ ഒരുങ്ങുമ്പോൾ പാട്ടുപാടാൻ തയ്യാറായി മറ്റൊരു കുഞ്ഞ് അരികിൽ ഇരിപ്പുണ്ട്. മെഴുകുതിരിയൊക്കെ കത്തിച്ചിട്ട് പാട്ട് പാടാൻ പറഞ്ഞാപ്പഴാണ് രസകരമായ ട്വിസ്റ്റ്. പാട്ട് ചെറുതായി ഒന്ന് മാറിപ്പോയി..കുട്ടി പെട്ടെന്ന് പാടുന്നത് രാമനാമം ആണ്. സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് ഈ വിഡിയോ.
Story highlights- funniest birthday celebration