സ്റ്റേജിലൊന്നും പറ്റില്ല, വേണമെങ്കിൽ സ്‌കൂൾ മുറ്റത്ത് രണ്ടു സ്റെപ്പിടാം- രസികൻ വിഡിയോ
മുതിർന്നുകഴിയുമ്പോൾ ഏറ്റവുമധികം നഷ്ടബോധം തോന്നുന്ന ഒന്നാണ് കുട്ടിക്കാലം. പ്രത്യേകിച്ച് സ്‌കൂൾ. അതിനാൽ തന്നെ ആ സ്‌കൂൾ ജീവിതത്തെക്കുറിച്ച് നല്ല ഓർമ്മകൾ മാത്രം മനസ്സിൽ കാത്തുസൂക്ഷിക്കുന്നവരാണ് അധികവും. പ്രത്യേകിച്ച് ആഘോഷങ്ങളും ആനുവൽ ഡേയുമൊക്കെ. ആ ഓർമ്മകളിലേക്ക് ഒരു മടക്ക യാത്ര സമ്മാനിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റയൊരു വിഡിയോ.
സ്‌കൂളിൽ കലോത്സവം നടക്കുകയാണ്. വലിയ ശബ്ദത്തിൽ പാട്ടും വെച്ചിട്ടുണ്ട്. വേദിക്ക് പുറത്ത് സ്‌കൂൾ അങ്കണത്തിൽ നിന്ന് പാട്ടിനൊപ്പം തകർപ്പൻ ചുവടുവയ്ക്കുകയാണ് ഒരു മിടുക്കി. സ്‌കൂൾ യൂണിഫോമിൽ ചടുലമായ ചുവടുകളുമായി ചിരിയും പടർത്തുന്നുണ്ട്. ഒടുവിൽ സഹോദരി വന്നു വിളിച്ചപ്പോൾ ഡാൻസ് കളിച്ചിരുന്നതിനെ ഒരു ആവേശമങ്ങ് നഷ്ടമായി പിണങ്ങിയിരിക്കുകയാണ് കക്ഷി. വളരെ രസകരമാണ് ഈ വിഡിയോ.
read Also: “അവിസ്മരണീയമായ ഈ ചിത്രം നഷ്ടപ്പെടുത്തരുത്..”; കാന്താരയെ പ്രശംസിച്ച് ജയസൂര്യ
അടുത്തിടെ സ്‌കൂളിലെ ആദ്യദിനത്തിൽ കരഞ്ഞുകൊണ്ട് ഓടുന്ന കുട്ടിയുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു. ക്ലാസ്റൂമിലെക്ക് അമ്മയുടെ ഒക്കത്തിരുന്നു വന്ന കുട്ടിയെ ‘അമ്മ ക്ലാസ്റൂമിൽ നിർത്തുന്നത് കാണാം. താഴെ നിർത്തിയതിനൊപ്പം തന്നെ കരഞ്ഞുകൊണ്ട് ഗേറ്റിലേക്ക് ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു കുട്ടി. തൊട്ടുപിന്നാലെ അമ്മയും. ഒരു കുഞ്ഞ് ‘ടോം ആൻഡ് ജെറി’ ഓട്ടമത്സരത്തിനൊടുവിൽ കുട്ടിയെ വീണ്ടും എടുത്തുകൊണ്ട് ക്ലാസ്സിലേക്ക് വരികയാണ് അമ്മ. വളരെ രസകരമാണ് ഈ ഓട്ടം. പലർക്കും അവരവരുടെ കുട്ടിക്കാലവും മക്കളുടെ ആദ്യ ദിനവുമെല്ലാം ഈ വിഡിയോ കാണുമ്പോൾ ഓർമ്മവരും. കേരളത്തിലെ ഒരു സ്‌കൂളിൽ നിന്നുള്ളതാണ് വിഡിയോ.
Story highlights- funny dance by school girl