ഫുട്‌ബോൾ ലോകകപ്പിനെ വരവേൽക്കാൻ സമ്മാന പെരുമഴയുമായി ഇംപെക്സ്

November 13, 2022

ലോകകപ്പ് ഫുട്‌ബോളിനായി കാത്തിരിക്കുന്ന ആരാധകരുടെ ആവേശം വർധിപ്പിക്കാൻ വമ്പൻ സമ്മാന പദ്ധതികളുമായി ഇന്ത്യയിലെ പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ ഇംപെക്സ്. ‘ഫുട്ബോൾ ഫിയസ്റ്റ വിത്ത് ഇംപെക്സ് എൽഇഡി ടിവി ഇമ്മേഴ്സീവ് എക്സ്പീരിയൻസ്’ (എഫ്എഫ്ഐഐ) എന്ന പദ്ധതിയിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇംപെക്സ് ടിവി വാങ്ങുന്നവർക്ക് വിവിധ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ( Impex Football World Cup prize).

ഒരു ഭാഗ്യശാലിക്ക് ദുബായ് യാത്രയുടെ ബമ്പർ സമ്മാനവും 10ഭാഗ്യശാലികൾക്ക് എൽഇഡി ടിവിയും ലഭിക്കും. കൂടാതെ 1000പേർക്ക് ഒരു ഫുട്‌ബോൾ വീതവും സമ്മാനമുണ്ടാകും. ഓരോ കസ്റ്റമർക്കും ഗ്യാരണ്ടീഡ് ഗിഫ്റ്റും, ക്യാഷ് ബാക്കും ലഭിക്കും. പ്രമോഷന് കീഴിൽ വാങ്ങുന്ന ഇംപെക്സ് എൽഇഡി ടിവി ഈ ലോകകപ്പ് മുതൽ അടുത്ത ലോകകപ്പ് വരെ നാല് വർഷ വാറന്റിക്ക് യോഗ്യമാക്കും. ആകെ 1.5 കോടിരൂപയുടെ സമ്മാനങ്ങളാണ് ഇത്തരത്തിൽ ഉപഭോക്താക്കാളെ കാത്തിരിക്കുന്നത്.

ഈ ലോകകപ്പ് സീസണിൽ പ്രമോഷന് കീഴിൽ ടിവി വാങ്ങുന്ന എല്ലാ ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് വിവിധ സമ്മാനങ്ങൾ ലഭിക്കും. 2022 ഡിസംബർ 18 വരെ (ലോകകപ്പ് ഫൈനൽ ദിവസം) ഇതിൽ പങ്കെടുക്കാം. അതിന് ശേഷമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

Read Also: പ്രണയിച്ചതിന്റെ പേരിൽ 25 വർഷം തടവിലാക്കപ്പെട്ട യുവതിയുടെ കഥ- മകളുടെ ജീവിതം ഇരുട്ടറയിൽ ബലികഴിപ്പിച്ചത് സ്വന്തം അമ്മ..!

ഓരോ ഇംപെക്സ് ടിവി വാങ്ങുമ്പോഴും ഉപഭോക്താവിന് ഓരോ ഗ്യാരണ്ടീഡ് സർപ്രൈസ് ഗിഫ്റ്റും ലഭിക്കും. ടിവി വാങ്ങുമ്പോൾ ലഭിക്കുന്ന സ്ക്രാച്ച് കാർഡിലൂടെയാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

Story Highlights: Impex Football World Cup prize