‘ആരാരോ ആരിരാരോ..’- ഓമനത്തം തുളുമ്പുന്ന പാട്ടുമായി കാർത്തികക്കുട്ടി

November 23, 2022

സമൂഹമാധ്യമങ്ങളിലെ മാസ്മരിക ആലാപനത്തിലൂടെ താരങ്ങളായ ഒട്ടേറെ കുരുന്നുകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഈ പാട്ടുവേദിയിലെ കുഞ്ഞുതാരമാണ് കാർത്തികമോൾ. കാർത്തിക എന്ന കുഞ്ഞുഗായികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. പേരുപറഞ്ഞാൽ അത്ര പരിചിതമായി തോന്നിയില്ലെങ്കിലും ആൾ പ്രസിദ്ധയാണ്.

മുഖത്ത് രസകരമായ ഭാവങ്ങളുമായി അതിമനോഹരമായി പ്രയാസമേറിയ പാട്ടും പാടുന്ന ഒരു കുഞ്ഞുമിടുക്കിയാണ് കാർത്തിക. അനുരാഗിണി എന്ന ഗാനമാലപിച്ചാണ് കാർത്തികകുട്ടി ജനഹൃദയങ്ങളിൽ ചേക്കേറിയത്. പാട്ടുവേദിയിൽ നിരവധി ഗാനങ്ങളുമായി എത്തുന്ന ഈ കുഞ്ഞുമിടുക്കി ഇപ്പോഴിതാ, മനോഹരമായ ഒരു ഗാനം ആലപിക്കുകയാണ്. ‘ആരാരോ ആരിരാരോ..’ എന്ന ഗാനമാണ് കാർത്തിക ആലപിക്കുന്നത്.

ആരുടേയും മനംകവരും ഈ മധുരതരമായ ആലാപന വൈഭവം. അതേസമയം, കാർത്തികയുടെ സഹോദരൻ പാട്ടുവേദിയിൽ മൂന്നാം സീസൺ മത്സരാർഥിയാണ്. കാർത്തികയുടെ മുഖഭാവങ്ങളും അനായാസമായുള്ള ആലാപനവുമാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം, ഈ കുഞ്ഞുമിടുക്കിയുടെ ഒട്ടേറെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Read aLSO: മൂർഖനാണ്, സൂക്ഷിക്കണം; ഫ്രിഡ്‌ജിൽ ചുറ്റിപ്പിടിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്ന വിഡിയോ വൈറലാവുന്നു

ആരും കേട്ടിരുന്നുപോകുന്ന ഗാന വൈഭവമാണ് ഈ പെൺകുട്ടിയുടേത്. നിരവധി ആളുകളാണ് ഈ പെൺകുട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചും നിഷ്‌കളങ്കതയോടെ കൊഞ്ചിയുമെല്ലാം സൈബര്‍ലോകത്ത് താരമാകാറുണ്ട് ചില കുരുന്നുകള്‍.

Story highlights- karthikamol’s amazing performance