അച്ഛന്റെ സംഗീത മോഹങ്ങൾ സഫലമാക്കുന്ന ഒരു കുഞ്ഞുമോൾ; ഇത് കുട്ടി ജാനകിയമ്മ ലയനക്കുട്ടി
ആദ്യ പ്രകടനം മുതൽ ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കുഞ്ഞു ഗായികയാണ് ലയനക്കുട്ടി. അതിമനോഹരമായ ആലാപനം കാഴ്ച്ചവെയ്ക്കുന്ന ഈ കൊച്ചു ഗായിക കുട്ടി ജാനകിയമ്മയെന്നാണ് വേദിയിൽ അറിയപ്പെടുന്നത്. ജാനകിയമ്മയുടെ ഗാനങ്ങൾ വിസ്മയിപ്പിക്കുന്ന ആലാപന മികവോടെയാണ് ലയനക്കുട്ടി പാടുന്നത്.
ഇപ്പോൾ ലയനക്കുട്ടിയുടെ കുടുംബത്തെ പറ്റി വേദിയിൽ പങ്കുവെയ്ക്കപ്പെട്ട ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന തന്റെ അച്ഛന്റെ വലിയ പ്രതീക്ഷകളുമായാണ് ഈ കുഞ്ഞു ഗായിക വേദിയിലേക്ക് എത്തിയിരിക്കുന്നത്. സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഈ കുരുന്ന് അത്ഭുതപ്പെടുത്തുന്ന ആലാപന മികവാണ് കാഴ്ച്ചവെയ്ക്കുന്നത്.
‘കൂടെവിടെ’ എന്ന ചിത്രത്തിലെ “പൊന്നുരുകും പൂക്കാലം..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് ലയനക്കുട്ടി വേദിയിലെത്തിയത്. ജോൺസൺ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഒ.എൻ.വി കുറുപ്പാണ്. ജാനകിയമ്മ ചിത്രത്തിൽ ആലപിച്ച ഈ ഗാനം എപ്പോഴത്തെയും പോലെ അതിമനോഹരമായാണ് ഈ കൊച്ചു ഗായിക ആലപിച്ചത്.
Read More: വളയൊക്കെ തിരഞ്ഞുകഴിഞ്ഞെങ്കിൽ പാട്ടുതുടങ്ങാമായിരുന്നു..- പാട്ടുവേദിയിൽ ഒരു രസികൻ നിമിഷം
അതേ സമയം അമ്പരപ്പിക്കുന്ന ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറുകയാണ് മൂന്നാം സീസണിലെ ഈ കുരുന്ന് ഗായകർ. പാട്ടിനൊപ്പം ഈ കുഞ്ഞുങ്ങളുടെ തമാശ നിറഞ്ഞ കൊച്ചു വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകർക്ക് ഹൃദ്യമായ നിമിഷങ്ങളാണ് സമ്മാനിക്കാറുള്ളത്.
Story Highlights: Layanakutty and her family