“ശരറാന്തൽ പൊന്നും പൂവും..”; എം.ജി ശ്രീകുമാറിന്റെ ഗാനം ആലപിച്ച് വേദിയുടെ മനസ്സ് കവർന്ന് ഒരു കുഞ്ഞു ഗായകൻ
വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള കുരുന്ന് ഗായകരാണ് പുതിയ സീസണിലും പാട്ടുവേദിയിലേക്ക് എത്തിയിരിക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.
ഇപ്പോൾ പാട്ടുവേദിയിലെ വിധികർത്താവായ എം.ജി ശ്രീകുമാറിന്റെ അതിമനോഹരമായ ഒരു ഗാനവുമായി വേദിയിലെത്തിയിരിക്കുകയാണ് ഒരു കൊച്ചു ഗായകൻ. ‘തുടർക്കഥ’ എന്ന ചിത്രത്തിലെ “ശരറാന്തൽ പൊന്നും പൂവും..” എന്ന് തുടങ്ങുന്ന ഗാനമാണ് ഈ കുഞ്ഞു ഗായകൻ വേദിയിൽ ആലപിച്ചത്. എസ് പി വെങ്കടേഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കവി ഒ.എൻ.വി കുറുപ്പാണ്. എം.ജി ശ്രീകുമാർ ചിത്രത്തിൽ അതിമനോഹരമായി ആലപിച്ച ഈ ഗാനം ഈ കൊച്ചു ഗായകൻ ഏറെ മികവോടെയാണ് വേദിയിൽ പാടിയത്.
അതേ സമയം അതിശയകരമായ ആലാപനത്തിനൊപ്പം മൂന്നാം സീസണിലെ ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്.
Read More: അങ്ങനെ 38 വർഷങ്ങൾക്ക് ശേഷം മത്തായി ചേട്ടനെ കാണാൻപറ്റി- ‘ബോണ്ട’ വിശേഷവുമായി ബിന്നി കൃഷ്ണകുമാർ
പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം.ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
Story Highlights: Little singer with a beautiful m.g sreekumar song