തലകീഴായി നിൽക്കുന്ന ആളെ തലയിൽ ചുമന്ന് പടികൾ കയറു യുവാവ്- അമ്പരപ്പിക്കുന്ന കാഴ്ച

November 8, 2022

വിചിത്രമായ കാര്യങ്ങളിലൂടെ ലോകശ്രദ്ധനേടുന്ന ധാരാളം ആളുകൾ സമൂഹത്തിലുണ്ട്. അമ്പരപ്പിക്കുന്ന കാര്യങ്ങൾ പരീക്ഷിക്കുകയും അവ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു മനുഷ്യൻ ഗോവണി കയറുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുക. അതിലെന്താണ് ഇത്ര കാര്യം എന്ന് ചിന്തിക്കുന്നുണ്ടാകും. പടികൾ കയറുമ്പോൾ അയാൾ മറ്റൊരാളെ തലകീഴായി ഉയർത്തി തലയിൽ ബാലൻസ് ചെയ്തിരിക്കുകയാണ്.

വിഡിയോയിൽ, രണ്ട് യുവാക്കൾ ഒരു പടിക്കെട്ടിന് സമീപം നിൽക്കുന്നത് കാണാം, ഉടൻ തന്നെ ഒരാൾ മറ്റൊരാളെ തലകീഴായി ഉയർത്തുന്നു. അപ്പോൾ അയാൾ മറ്റേയാളെ തലയിൽ മാത്രം ബാലൻസ് ചെയ്ത് പിടിക്കാതെ പടികൾ കയറാൻ തുടങ്ങുന്നു. അവരുടെ തലകൾ മാത്രം പരസ്പരം സ്പർശിക്കുന്നു.

സമ്മിശ്രമായ പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിച്ചത്. പലർക്കും ഇത് വിശ്വസിക്കാവുന്ന ഒരു കാഴ്ച ആയിരുന്നില്ല. എന്നാൽ, ചിലർ ഇങ്ങനെയുള്ള കാര്യങ്ങൾ ആളുകൾ ചലഞ്ചായി ഏറ്റെടുക്കുമെന്നും അത് എല്ലാവര്ക്കും സാധിക്കുന്ന ഒന്നാണെന്ന് തോന്നുന്നില്ല എന്നും കമന്റ് ചെയ്യുന്നു. അതേസമയം, അടുത്തിടെ 735 മുട്ടകൾ തലയിൽ ബാലൻസ് ചെയ്ത് ഒരാൾ ഗിന്നസ് റെക്കോർഡ് നേടിയിരുന്നു.

Read Also: “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍

ഏറ്റവും കൂടുതൽ മുട്ടകൾ തൊപ്പിയിൽ ചുമന്നുകൊണ്ട് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചത് പടിഞ്ഞാറൻ ആഫ്രിക്കയിലെ ബെനിനിൽ നിന്നുള്ള ഗ്രിഗറി ഡാ സിൽവയാണ്. 735 മുട്ടകളാണ് ഇയാൾ തൊപ്പിയിൽ ബാലൻസ് ചെയ്തത്.

Story highlights- Man climbs stairs while balancing another upside-down on his head