35 വർഷങ്ങൾക്ക് ശേഷം ആദ്യമായി അമ്മയുടെ ശബ്ദം കേട്ട് മകൻ- ഉള്ളുതൊട്ടൊരു കാഴ്ച
അമ്മയെന്നും സ്നേഹത്തിന്റെ പര്യായമാണ്. മക്കൾക്കായി ഏതറ്റം വരെ പോകാനും അമ്മമാർ തയ്യാറാണ്. ഈ വികാരം മനുഷ്യരിൽ മാത്രമല്ല. മൃഗങ്ങളിലും അങ്ങനെത്തന്നെയാണ്. മാത്രമല്ല,മക്കളുടെ വളർച്ചയുടെ ഭാഗമായി സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളുമെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കാറുമുണ്ട്. മറ്റുചിലരാകട്ടെ, അമ്മയെന്നതിനൊപ്പം തന്നെ ഇഷ്ടങ്ങളെയും ഒപ്പം ചേർത്തുനിർത്തി വിജയം കൈവരിക്കാറുണ്ട്.
മക്കളുടെ കുറവുകളിൽ തണലായി കൂടെ നിൽക്കുന്ന അമ്മമാർ എന്നും പ്രചോദനമാണ്. ഇപ്പോഴിതാ, 35 വർഷത്തിന് ശേഷം ആദ്യമായി അമ്മയുടെ ശബ്ദം കേൾക്കുന്ന ഒരു മകന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. അത്യധികം വൈകാരിക നിമിഷമാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നത്. ഈ മകന് രണ്ട് വയസ്സുള്ളപ്പോൾ മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് ചെവികളുടെയും കേൾവിശക്തി പൂർണമായി നഷ്ടപ്പെട്ടിരുന്നു. പതിറ്റാണ്ടുകൾ നീണ്ട നിശബ്ദതയ്ക്കു ശേഷം ഒടുവിൽ അമ്മയുടെ ശബ്ദം അയാൾക്ക് കേൾക്കാൻ കഴിഞ്ഞു.
35 വർഷത്തിന് ശേഷം എഡ്വേർഡോ എന്ന യുവാവ് ആദ്യമായി അമ്മയുടെ ശബ്ദം കേൾക്കുന്ന നിമിഷമാണിത്. ക്ലിപ്പിൽ, മകന്റെ അരികിൽ ഇരിക്കുന്ന അമ്മ പേര് വീണ്ടും വീണ്ടും ആവർത്തിക്കുന്നത് കാണാം. അപ്പോൾ അമ്മയോട് ശബ്ദം കേൾക്കുമെന്ന് ആംഗ്യം കാണിക്കുന്നത് വളരെ വൈകാരികമായാണ്. അമ്മയും മകനും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷത്തിന് മറ്റ് കുടുംബാംഗങ്ങളും സാക്ഷ്യം വഹിച്ചു. നിരവധി ആളുകൾ ഈ ഹൃദ്യമായ കാഴ്ച ഏറ്റെടുത്തു.
Story highlights- Man hears mother’s voice after 35 years