ഒൻപതുകുട്ടികളുമായി സൈക്കിൾ ചവിട്ടി യുവാവ്- വിചിത്രമായ കാഴ്ച

November 17, 2022

ഒട്ടേറെ രസകരമായ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഇക്കൂട്ടത്തിൽ വിചിത്രമായ ഒരു കാഴ്ച കൗതുകം സൃഷ്ടിക്കുകയാണ്. ഒൻപതു കുട്ടികളെ സൈക്കിളിൽ കൊണ്ടുപോകുന്ന ഒരാളുടെ വിഡിയോ ആണിത്. ജെയ്‌കി യാദവ് എന്ന ഉപയോക്താവ് ട്വിറ്ററിൽ ഈ ക്ലിപ്പ് പങ്കിട്ടത്. നവംബർ 15 ന് ലോകജനസംഖ്യ 8 ബില്യൺ ആയതിന് ശേഷം പ്രചരിക്കുന്ന ഈ വിഡിയോ പലതരത്തിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

ഇപ്പോൾ വൈറലായ വിഡിയോയിൽ ഒരാൾ ഒമ്പത് കുട്ടികളെ സൈക്കിളിൽ കയറ്റി സഞ്ചരിക്കുകയാണ്. മൂന്ന് കുട്ടികൾ പുറകിൽ ഇരിക്കുമ്പോൾ, ഒരാൾ പുറകിൽ മറ്റുള്ളവരുടെ മുകളിൽ നിന്നുകൊണ്ട് സൈക്കിൾ ചവിട്ടുന്ന ആളുടെ തോളിൽ പിടിച്ചു. കുട്ടികളിൽ രണ്ട് പേർ മുന്നിലും ഒരാൾ ചക്രത്തിന് മുകളിൽ നേരിട്ട് ഇരിക്കുകയും ചെയ്തിരിക്കുന്നു. സൈക്കിൾ ചവിട്ടുന്നതിനൊപ്പം ആ മനുഷ്യൻ രണ്ട് കുട്ടികളെ കൈകളിൽ വഹിച്ചു.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

എന്തായാലും സമ്മിശ്രമായ പ്രതികരണങ്ങളാണ് ഈ വിഡിയോയ്ക്ക് ലഭിക്കുന്നത്. സൈക്കിൾ ചവിട്ടുന്നയാൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു എന്നൊക്കെയാണ് കമന്റുകൾ. ഇന്ത്യയിൽ നിന്നുള്ളതല്ല ഈ കാഴ്ച എന്നതാണ് ശ്രദ്ധേയം.

Story highlights- Man rides bicycle with 9 children