ഏഴുമാസത്തെ യാത്ര കഴിഞ്ഞ് വീട്ടിലേക്ക് എത്തിയത് 62 കിലോ ഭാരം കുറച്ചിട്ട്- അമ്പരപ്പിച്ചൊരു മേക്കോവർ!

November 24, 2022

ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കുക എന്നത് ഒരു വലിയ കടമ്പ തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണരീതികൾ, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, സ്ട്രെസ് മാനേജ്മെന്റ് എന്നിവയൊക്കെ ഭാഗമാകുന്ന ഒരു ജീവിതശൈലിയാണ് ഇത്. അമിതഭാരത്തിൽ നിന്നും അത്രയധികം ത്യാഗങ്ങളിലൂടെ തിരികെയെത്തുന്ന ആളുകളെ അഭിനന്ദിക്കാതെ വയ്യ. അവർ പലപ്പോഴും മേക്കോവറുകളിലൂടെ അമ്പരപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു കാഴ്ച്ചയാണ് ശ്രദ്ധേയമാകുന്നത്.

ഏഴ് മാസത്തെ യാത്ര കഴിഞ്ഞ് 62 കിലോഗ്രാം ഭാരം കുറച്ചതിന് ശേഷം തിരിച്ചെത്തിയ ഒരാൾ കുടുംബത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ബ്രയാൻ ഒ’കീഫ് എന്ന യുവാവിന് 2021-ൽ 153 കിലോഗ്രാം ഭാരമുണ്ടായിരുന്നു, അതിനുശേഷം അദ്ദേഹം സ്പെയിനിലെ മല്ലോർക്കയിലേക്ക് മാറി. ഏഴു മാസത്തിനുശേഷം, അയർലണ്ടിലെ കോർക്കിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തിന് 91 കിലോഗ്രാം ആയിരുന്നു ഭാരം.

തടി കുറയ്ക്കാൻ ബ്രയാൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. തുടർന്ന് വ്യത്യസ്തമായ ഒരു നീക്കം നടത്താൻ തീരുമാനിക്കുകയായിരുന്നു. കൂടാതെ ഇതിന്റെ ഭാഗമായി എല്ലാ കുടുംബാംഗങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചു. 7 മാസത്തിനുള്ളിൽ, ഒരു ദിവസം പോലും പരിശ്രമത്തിന് മുടക്കം വന്നില്ല. പരിക്കുകൾ പോലും സംഭവിച്ചു പക്ഷേ ശ്രമം ഉപേക്ഷിച്ചില്ല. വേദനയിൽ നിന്ന് പരിശീലനം തുടർന്നു. എല്ലാ ദിവസവും വ്യായാമങ്ങൾ ഓരോ മണിക്കൂർ വർധിപ്പിച്ചുകൊണ്ടിരുന്നു. ആദ്യ രണ്ടാഴ്ചയിൽ ബ്രയാൻ ദിവസവും 90 മിനിറ്റ് നടന്നു. തുടർന്ന് ആഴ്ചയിൽ ആറ് ദിവസം ഭാരോദ്വഹനവും ആഴ്ചയിൽ മൂന്ന് തവണ നീന്തലും ആഴ്ചയിൽ മൂന്ന് തവണ ഓട്ടവും ശീലമാക്കി.

Read Also: “അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല, പക്ഷെ കപ്പെടുത്തിട്ടേ ഞങ്ങൾ പോവൊള്ളൂ..”; ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിച്ച് വൈറലായ കുഞ്ഞ് മെസി ആരാധിക

തികഞ്ഞ കഷ്ടപ്പാടുകളുടെ മാസങ്ങളായിരുന്നു കഴിഞ്ഞുപോയത്. ആദ്യത്തെ മൂന്ന് മാസം ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവഒഴിവാക്കാൻ പോലും കഴിഞ്ഞില്ല. ഇപ്പോൾ ബ്രയാൻ ദിവസവും അഞ്ച് മണിക്കൂറോളം വ്യായാമം ചെയ്യുന്നുണ്ട്.

Story highlights- Man shocks family as he returns home losing 62 kg