അയലയും കരിമീനും ഉപ്പിലിട്ട മാങ്ങയുമുണ്ട്; വേദിയിൽ മേധക്കുട്ടിയുടെ പാട്ടുസദ്യ…
കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും പാട്ടുവേദിയിലുണ്ട്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്.
ഇപ്പോൾ പാട്ടുവേദിയുടെ പ്രിയ ഗായിക മേധക്കുട്ടിയുടെ ആലാപനമാണ് വേദിയിൽ കൈയടി ഏറ്റുവാങ്ങുന്നത്. 1979 ൽ റിലീസ് ചെയ്ത ‘വേനലിൽ ഒരു മഴ’ എന്ന ചിത്രത്തിലെ “അയല പൊരിച്ചതുണ്ട് കരിമീന് വറുത്തതുണ്ട്.. എന്ന് തുടങ്ങുന്ന ഗാനമാണ് മേധക്കുട്ടി വേദിയിൽ ആലപിച്ചത്. എം എസ് വിശ്വനാഥൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. എൽ ആർ ഈശ്വരിയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതീവ രസകരമായാണ് മേധകുട്ടി വേദിയിൽ ഈ ഗാനം ആലപിക്കുന്നത്.
മേധക്കുട്ടിയുടെ പാട്ടിനൊപ്പം കുസൃതി നിറഞ്ഞ വർത്തമാനങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ഉരുളയ്ക്കുപ്പേരി പോലെയാണ് മേധക്കുട്ടി വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്. കൊച്ചു ഗായികയുടെ പല മറുപടികളും വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്.
Read More: ‘ആരും തെറ്റിദ്ധരിക്കരുത്, ബാബു മോന്റെ മനസ്സിൽ ഒന്നുമില്ല..’- ചിരിപടർത്തി കുഞ്ഞു ഗായകൻ
അതേ സമയം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.
Story Highlights: Medha meher beautiful song