ഒന്നിച്ച് പറന്നുയർന്ന് നൂറുകണക്കിന് ദേശാടനക്കിളികൾ- ഹൃദ്യമായൊരു കാഴ്ച

November 21, 2022

ഉള്ളുതൊടുന്ന ഒരു കാഴ്‌ചയ്‌ക്ക്‌ ഒരാളുടെ ദിവസംമുഴുവൻ സന്തോഷം നിറയ്ക്കാൻ സാധിക്കും. ഹൃദ്യമായ കാഴ്ചകൾ അതിനാൽ തന്നെ ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ, ദേശാടനപക്ഷികൾ പറന്നുയരുന്ന ഹൃദ്യമായ ഒരു വിഡിയോ ശ്രദ്ധനേടുകയാണ്. ഒരു തടാകത്തിന് മുകളിലൂടെ പറക്കുന്ന പക്ഷികളുടെ സ്ലോ മോഷൻ വിഡിയോയാണിത്.

ഈ കാഴ്ച ഒരേസമയം, സന്തോഷിപ്പിക്കുകയും ആശ്വാസമാകുകയും ചെയ്യുന്നു. ‘ചിലിക്ക ലഗൂൺ ആശ്ചര്യപ്പെടുന്ന ആത്മാവിന്റെ പറുദീസയാണ്. ദേശാടന പക്ഷികൾ കൂടുകൂട്ടുന്നതിനുള്ള സീസൺ ആരംഭിച്ചു’- വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്. ഐഎഫ്‌എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഒഡീഷയിലെ മനോഹരമായ ചിലിക തടാകത്തിന്റെ ഒരു ഭാഗമാണ് കാണിക്കുന്നത്. വിഡിയോയിൽ നൂറുകണക്കിന് പക്ഷികൾ പറക്കുന്നത് കാണാം.

ഒരു ഫെയറിടെയിൽ പോലെ തോന്നിക്കുന്ന ഈ കാഴ്ച വളരെയേറെ ഹൃദ്യവും ആളുകളുടെ മികച്ച പ്രതികരണം നേടുകയും ചെയ്തു . മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ ഭൂമി അനുഗ്രഹമാണെന്ന് ആളുകൾ കമന്റ്റ് ചെയ്യുന്നു. അമ്പരപ്പിക്കുന്ന പല കാഴ്ചകൾ മൃഗങ്ങളും പക്ഷികളുമൊക്കെ കാഴ്ച വയ്ക്കാറുണ്ട്.

Read Also: കടുവയെ ചുംബിക്കുന്ന യുവാവ്; ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഇത് കാണാൻ കഴിയൂ

രണ്ടു പക്ഷികൾ വായുവിൽ പരസ്പരം ഇരകളെ കൈമാറുന്ന അപൂർവ്വ കാഴ്ച അടുത്തിടെ ശ്രദ്ധനേടിയിരുന്നു. നോർത്തേൺ ഹാരിയർ എന്ന പക്ഷികളാണ് ഇതെന്നും ഈ വംശത്തിൽ പെട്ട ആൺ-പെൺ പക്ഷികൾ തമ്മിൽ അനായാസമായി ഇരകളെ വായുവിൽ തന്നെ കൈമാറാറുണ്ടെന്നും ചിത്രം പകർത്തിയ പാട്രിക് പറയുന്നു.

Story highlights- migratory birds beautiful video