2011 നവംബർ 11 ന് 11:11 ന് ജനിച്ച മിറാക്കിൾ ബാലൻ പതിനൊന്നാം വയസിലേക്ക്..
സംഖ്യാശാസ്ത്രത്തിലും അക്കങ്ങളിലുമെല്ലാം പ്രത്യേകതകൾ കാണുന്നവരാണ് ഇന്ത്യക്കാർ. വിദേശികളെ സംബന്ധിച്ചും അവർ ഇക്കാര്യത്തിൽ കൗതുകം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, 2011 നവംബർ 11 ന് രാവിലെ 11:11 ന് ജനിച്ച ഡാനിയൽ സോണ്ടേഴ്സ് എന്ന കുട്ടി വാർത്തകളിൽ നിറയുന്നത് പതിനൊന്നാം പിറന്നാൾ ദിനത്തിലാണ്. യുകെയിലെ ഹെർട്ട്ഫോർഡ്ഷയറിലെ ബിഷപ്പ് സ്റ്റോർട്ട്ഫോർഡിൽ നിന്നുള്ള ഡാനിയൽ സോണ്ടേഴ്സ് ജനനം മുതൽ മിറാക്കിൾ ബാലൻ എന്നാണ് അറിയപ്പെടുന്നത്.
നവംബർ 11ന് കുട്ടിക്ക് പതിനൊന്നു വയസ് തികഞ്ഞിരിക്കുകയാണ് . ഈ നമ്പർ തന്റെ ഭാഗ്യ അക്കമാണ് എന്നാണ് കുട്ടി പറയുന്നത്. ‘ഞാൻ ഈ ജന്മദിനത്തിനായി ഒരുപാട് കാത്തിരിക്കുകയായിരുന്നു. മറ്റേതൊരു ജന്മദിനത്തേക്കാളും ഇത് ആവേശകരമാണ്’ 11 വയസ്സുകാരൻ പറയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
‘പതിനൊന്ന് സംഖ്യാശാസ്ത്രത്തിൽ ഒരു മാസ്റ്റർ നമ്പറാണ്, അതിനർത്ഥം എനിക്ക് ഭാവിയിൽ നല്ല സാധ്യതയുണ്ടെന്നാണ്. ഇത് എന്റെ ഭാഗ്യ സംഖ്യയാണ്, ഇത് ഓർമ്മിക്കാൻ എളുപ്പമാണ്. എന്റെ ജന്മദിനം ആരും ഒരിക്കലും മറക്കില്ല..’ കുട്ടി പറയുന്നു. അതേസമയം, ഇപ്പോഴത്തെ ജന്മദിനമായ 11നായിരുന്നില്ല കുട്ടി ജനിക്കേണ്ടിയിരുന്നത്. ആറ് ദിവസത്തിന് ശേഷം നവംബർ 17, 2011 ന് ഡാനിയൽ ജനിക്കേണ്ടിയിരുന്നത്. എന്നാൽ അവസ്ഥ മോശമായതിനെ തുടർന്ന ‘അമ്മ ഷാർലറ്റിനോട് നവംബർ 11 ന് സി-സെക്ഷന് പോകാൻ ഡോക്ടർമാർ പറഞ്ഞു. 11:11 ന് ജനിച്ചതും കൗതുകകരമായിരുന്നു. അഡൻബ്രൂക്സ് ഹോസ്പിറ്റലിൽ ആണ് ഡാനിയൽ ജനിച്ചത്.
Story highlights- ‘Miracle’ baby born at 11:11 on 11 November 2011 celebrates 11th birthday