മുകുന്ദൻ ഉണ്ണി തമിഴിലേക്ക്; തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം റീമേക്കിനൊരുങ്ങുന്നുവെന്ന് സൂചന

November 25, 2022

അഭിനയ മികവും കഥ പറച്ചിലിന്റെ വ്യത്യസ്തയും പ്രമേയത്തിന്റെ സമ്പന്നതയും കൊണ്ട് പ്രേക്ഷകരുടെ കൈയടി നേടിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്.’ ജീവിത ലക്ഷ്യത്തിലെത്താൻ ഏതറ്റം വരെയും പോകുന്ന മുകുന്ദൻ ഉണ്ണി എന്ന വക്കീൽ കഥാപാത്രത്തോടൊപ്പം സിനിമയുടെ തുടക്കം മുതൽ അവസാനം വരെ യാത്ര ചെയ്യാൻ പ്രേക്ഷകർക്ക് കഴിഞ്ഞു എന്നിടത്താണ് സിനിമയുടെ വിജയം. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്‌ത ചിത്രത്തിൽ വിനീത് ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോൾ ചിത്രം റീമേക്കിനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവുമെന്ന് നേരത്തെ സംവിധായകനും നായകൻ വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു.

അതേ സമയം സമകാലികമായി ഏറെ ചർച്ചയാക്കേണ്ട ഒരു വിഷയം സരസമായി കൈകാര്യം ചെയ്‌ത സിനിമ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് .മലയാളത്തിൽ അത്ര കണ്ട് ആഘോഷിക്കപ്പെടാത്ത ഡാർക്ക് കോമഡിയുടെ സാധ്യതകളെ കൃത്യമായി ഉപയോഗിച്ചു കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമ സംവിധാന മികവുകൊണ്ടും ഏറെ ശ്രദ്ധേയമായി മാറുകയായിരുന്നു. മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രം വിനീത് ശ്രീനിവാസന്റെ അഭിനയ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ്.

Read More: ഒരു വമ്പൻ ഓഫറുമായി സുരാജ് വെഞ്ഞാറമൂട്; മുകുന്ദൻ ഉണ്ണിയുടെ സക്‌സസ് ഫോർമുല പഠിക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം…

ജീവിത നേട്ടങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുകുന്ദനുണ്ണിയുടെ ജീവിതം പ്രേക്ഷകരുടെ മനസും കീഴടക്കി കഴിഞ്ഞു . മലയാളികളുടെ സിനിമ കാഴ്ചയുടെ വാർപ്പ് മാതൃകകളെ അട്ടിമറിക്കുന്ന സിനിമയാവുകയാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ്.

Story Highlights: Mukundan unni going to be remade in tamil