ഒരു വമ്പൻ ഓഫറുമായി സുരാജ് വെഞ്ഞാറമൂട്; മുകുന്ദൻ ഉണ്ണിയുടെ സക്‌സസ് ഫോർമുല പഠിക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം…

November 10, 2022

വ്യത്യസ്‌തമായ പ്രൊമോഷൻ പരിപാടികളുമായി നേരത്തെ തന്നെ ശ്രദ്ധേയമായി മാറിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.’ മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്നത്. താരത്തിന്റെ വളരെ വ്യത്യസ്‌തമായ ഒരു വേഷമാണ് ചിത്രത്തിലുള്ളതെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു.

ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്. ജീവിതത്തിൽ വിജയം നേടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ മുകുന്ദൻ ഉണ്ണിയുടെ സക്‌സസ് ഫോർമുല പഠിക്കണമെന്ന് പറയുകയാണ് സുരാജ്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നവംബര്‍ പതിനൊന്നിന് വിനീത് ശ്രീനിവാസന്‍ നായകനാവുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം ടിക്കറ്റെടുത്ത് കാണുക. നിങ്ങള്‍ക്കും മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മുല പഠിക്കാം എന്നാണ് സുരാജ് പറയുന്നത്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Read More: കഴിച്ചത് ലോകത്തിലെ ഏറ്റവും എരിവേറിയ പത്തു മുളക്- 33.15 സെക്കൻഡിനുള്ളിൽ കഴിച്ച് നേടിയത് റെക്കോർഡ്!

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

Story Highlights: Suraj new offer for mukundan unni associates