വളഞ്ഞ മരങ്ങൾ നിറഞ്ഞ കാട്- പോളണ്ടിലെ ക്രൂക്ക്ഡ് ഫോറസ്റ്റിന്റെ രഹസ്യം

November 17, 2022

ഒറ്റനോട്ടത്തിൽ തലതിരിഞ്ഞ ചോദ്യ ചിഹ്നങ്ങൾ..പോളണ്ടിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള പൈൻ മരങ്ങളുടെ രൂപം ഇങ്ങനെയാണ്. ഒന്നോ രണ്ടടി മരങ്ങളല്ല, എല്ലാ മരങ്ങളും ഇങ്ങനെ അടിഭാഗം വളഞ്ഞ് ഒരു പ്രത്യേക രീതിയിലാണ് വളർന്നിരിക്കുന്നത്. ഏകദേശം 100 പൈൻമരങ്ങൾ ഈ കാട്ടിലുണ്ട്. എല്ലാ ഒരേ ദിശയിലേക്ക് വളഞ്ഞാണിരിക്കുന്നത്. മരങ്ങളുടെ പ്രത്യേക ആകൃതികൊണ്ട് ക്രൂക്ക് ഫോറസ്റ്റ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

ജർമ്മൻ അതിർത്തിയോട് ചേർന്നുള്ള പോളിഷ് പട്ടണമായ ഗ്രിഫിനോയിൽ നിന്ന് വളരെ അകലെയല്ലാതെയാണ് ഈ വനം സ്ഥിതി ചെയ്യുന്നത്. 1930 കളുടെ തുടക്കത്തിലാണ് ഈ മരങ്ങൾ നട്ടുപിടിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നത്.

എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ പ്രത്യേക രീതിയിൽ വളരുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. പല നിഗമനങ്ങളും വളഞ്ഞ മരങ്ങളെ ചുറ്റിപ്പറ്റിയുണ്ട്. തൈ നട്ട സമയത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടായെന്നും ഇത് അവയുടെ സാധാരണ വളർച്ചയെ മാറ്റിമറിച്ചുവെന്നും ചിലർ പറയുന്നു. പ്രാദേശിക ഗുരുത്വാകർഷണമാണ് ഇങ്ങനെ വളയുന്നതിന്റെ പിന്നിലെന്നും ചിലർ പറയുന്നു.

Read also: അങ്ങനെ 38 വർഷങ്ങൾക്ക് ശേഷം മത്തായി ചേട്ടനെ കാണാൻപറ്റി- ‘ബോണ്ട’ വിശേഷവുമായി ബിന്നി കൃഷ്ണകുമാർ

കപ്പൽ നിർമ്മാണത്തിനോ ഫർണിച്ചർ നിർമ്മാണത്തിനോ വേണ്ടി സ്വാഭാവികമായും വളഞ്ഞ മരം സൃഷ്ടിക്കാൻ പ്രാദേശിക കർഷകർ ശ്രമിച്ചതാണ് ഇങ്ങനെയുള്ള വളർച്ചയ്ക്ക് പിന്നിലെന്നതാണ് ഏറ്റവും പ്രചാരമുള്ള വിശദീകരണം. കാരണം, ട്രീ ഷേപ്പിംഗ് എന്നത് ഒരു സാധാരണ രീതിയാണ്. എന്തായാലും ഏതെങ്കിലും ഒരു പ്രത്യേക കാരണം ഈ വളഞ്ഞ മരങ്ങൾക്ക് പിന്നിലുള്ളതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല.

Story highlights- poland’s crooked forest