ലഹരിക്കടിമയായ പിതാവ് കുഞ്ഞുമക്കളുമായി സ്റ്റേഷനിലെത്തി; കുഞ്ഞുങ്ങളെ പരിപാലിച്ച് പോലീസ് ഉദ്യോഗസ്ഥർ- വിഡിയോ
മനുഷ്യനെ സ്വയം നിയന്ത്രിക്കാനാകാത്ത വിധം അക്രമാസക്തനാക്കുന്ന ഒന്നാണ് ലഹരിയുടെ ഉപയോഗം. ഒരിക്കൽ ലഹരിക്ക് അടിമയായി കഴിഞ്ഞാൽ തിരികെ സാധാരണ ജീവിക്കാത്തതിലേക്കുള്ള സാധ്യതപോലും വിദൂരമാണ്. ഇപ്പോഴിതാ, ലഹരിക്ക് അടിമയായ ഒരു യുവാവ് പോലീസ് സ്റ്റേഷനിൽ മക്കളെ ഏൽപ്പിക്കാൻ എത്തിച്ച നൊമ്പരക്കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ലഹരി ഉപയോഗം മൂലം നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു യുവാവ്. ഒപ്പം രണ്ടു കുരുന്നുകളും. യുവാവിന്റെ ഭാര്യയും കുട്ടികളുടെ അമ്മയുമായ യുവതി ഇവരെ ഉപേക്ഷിച്ച് പോയി. സ്വബോധത്തിലല്ലാത്ത യുവാവിന് മക്കളെ പരിപാലിക്കാനും സാധിക്കില്ല. രണ്ടുദിവസത്തോളം ഈ കുഞ്ഞു മക്കൾ പട്ടിണി കിടക്കേണ്ടിയും വന്നു. പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് ഇവിടെയും സമനിലയില്ലാതെ പെരുമാറി.
പിന്നീട് പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ ആശ്വസിപ്പിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. രണ്ടു ദിവസത്തോളം പട്ടിണി കിടന്ന കുട്ടികളെ പാലും ഭക്ഷണവും നൽകി പോലീസുദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും ചെയ്തു. കേരളത്തിലാണ് സംഭവം.
Story highlights- Police officers cares the babies brought to the station by their intoxicated father