“വധൂവരന്മാരേ..”; വയലാറിന്റെ വരികളിൽ ദേവരാജൻ മാസ്റ്റർ മധുര സംഗീതം തീർത്ത അപൂർവ്വ സുന്ദര ഗാനവുമായി കൊച്ചു ഗായിക

November 30, 2022

വയലാറും ദേവരാജൻ മാസ്റ്ററും ഒരുമിച്ചപ്പോഴൊക്കെ അപൂർവ്വ സുന്ദര നിത്യഹരിത ഗാനങ്ങളാണ് മലയാളികൾക്ക് ലഭിച്ചിട്ടുള്ളത്. മലയാള സിനിമ പ്രേക്ഷകരും സംഗീത പ്രേമികളും നെഞ്ചോട് ചേർത്തു പിടിക്കുന്ന ഒട്ടേറെ ഗാനങ്ങളാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ നിന്ന് വന്നിട്ടുള്ളത്. അത്തരത്തിലൊരു ഗാനമാണ് “വധൂവരന്മാരേ പ്രിയവധൂവരന്മാരേ..” എന്ന് തുടങ്ങുന്ന ഗാനം.

1969 ൽ പുറത്തിറങ്ങിയ ‘ജ്വാല’ എന്ന ചിത്രത്തിലെ ഗാനമാണിത്. വയലാർ രചിച്ച് ദേവരാജൻ മാസ്റ്റർ ഈണമിട്ട ഈ ഗാനം ബി.വസന്തയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഒന്ന് കൂടിയാണ്. ഇപ്പോൾ ഈ ഗാനവുമായി പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ ഇഷ്‌ട ഗായിക സഞ്ജുക്ത. അതിമനോഹരമായാണ് കൊച്ചു ഗായിക ഈ ഗാനം ആലപിക്കുന്നത്.

അതേ സമയം കഴിഞ്ഞ ദിവസം സഞ്ജുക്തയുടെ മറ്റൊരു പ്രകടനം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. പാട്ടുവേദിയെ ആവേശത്തിലാക്കിയ ഒരു പ്രകടനമായിരുന്നു ഇത്. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിലെ “തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി..” എന്ന ഗാനമാണ് ഗായിക വേദിയിൽ ആലപിച്ചത്. കണ്ണൂർ രാജൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. കെ.എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ അടിപൊളി ഗാനം ആലപിച്ച് പാട്ടുവേദിയെ ആനന്ദ ലഹരിയിലാഴ്ത്തുകയായിരുന്നു ഈ കുഞ്ഞു ഗായിക.

Read More: ‘അപ്പോ ഡോക്ടർ സണ്ണിക്ക് മനസിലായി, ഗംഗയ്ക്കാണ് ഭ്രാന്തെന്ന്..’- ചിരിപടർത്തി ഒരു മിടുക്കി

വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള കുരുന്ന് ഗായകരാണ് പുതിയ സീസണിലും പാട്ടുവേദിയിലേക്ക് എത്തിയിരിക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

Story Highlights: Sanjuktha sings a beautiful vayalar-devarajan master song

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!