‘അപ്പോ ഡോക്ടർ സണ്ണിക്ക് മനസിലായി, ഗംഗയ്ക്കാണ് ഭ്രാന്തെന്ന്..’- ചിരിപടർത്തി ഒരു മിടുക്കി

October 21, 2022

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. സമൂഹമാധ്യമങ്ങളിലും ടോപ് സിംഗർ എപ്പിസോഡുകൾ ശ്രദ്ധേയമാകാറുണ്ട്. പാട്ടുവേദിയിലെ മത്സരാർത്ഥികൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങൾക്കും വളരെയേറെ സ്വീകാര്യതയും പ്രാധാന്യവും വേദി നൽകാറുണ്ട്. അതുകൊണ്ടുതന്ന മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ ഇങ്ങനെ ടോപ് സിംഗർ വേദിയിൽ പിറക്കാറുണ്ട്. മൂന്നാം സീസണിലും വളരെ രസകരമായ സാം,സംസാരവുമായി എത്തി പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് കുറുമ്പന്മാരും കുറുമ്പികളും.

ഇപ്പോഴിതാ, പാട്ടുവേദിയിലെ താരമാകുകയാണ് മേധാ മെഹർ എന്ന മിടുക്കി. ചോദ്യങ്ങൾക്കൊക്കെ ഉരുളയ്ക്കുപ്പേരി പോലെയാണ് ഈ മിടുക്കിയുടെ മറുപടി. കൊച്ചിയിൽ നിന്നും എത്തിയ മേധാ, ചില സിനിമാവിശേഷങ്ങളൊക്കെ പാട്ടുവേദിയിൽ പങ്കുവയ്ക്കുകയാണ്. മണിച്ചിത്രത്താഴ് സിനിമയെക്കുറിച്ചാണ് മേധാ പറയുന്നത്. സിനിമയിലെ രംഗങ്ങളും ഡയലോഗുകളുമെല്ലാം മേധക്കുട്ടിക്ക് കാണാപ്പാഠമാണ്. വളരെ രസകരമാണ് മറുപടിയും.

Read ALSO: മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു; ജിയോ ബേബിയുടെ കാതലിൽ നായിക ജ്യോതിക

അതേസമയം, കൂടുതൽ പകിട്ടോടെ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസൺ തുടക്കമായിരിക്കുകയാണ്.രസകരമായ വിശേഷങ്ങളും മനോഹരമായ ആലാപനവുംകൊണ്ട് മനസുകവരുന്ന കുഞ്ഞു പാട്ടുകാരാണ് വേദിയിലേക്ക് എത്തിയിരിക്കുന്നത്. ഇതിനോടകം നിരവധി കുരുന്നുകൾ മാറ്റുരച്ച വേദിയിൽ വിധികർത്താക്കളായി എംജി ശ്രീകുമാർ, അനുരാധ, എന്നിവർക്കൊപ്പം സിനിമ- സംഗീത മേഖലയിലെ നിരവധി പ്രതിഭകളും എത്താറുണ്ട്.

Story highlights- medha mehar funny talk